നടി പത്മപ്രിയ അമ്മയായി. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ചിത്രം പങ്കുവച്ചാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. രണ്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്റെ മുഖം കാണിക്കാതെ കൈകൾ മാത്രമാണ് പങ്കുവച്ച ചിത്രത്തിലുള്ളത്. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനും ഇൻസ്റ്റഗ്രാം പോസ്റ്റിന് നൽകിയിട്ടുണ്ട്.
2014 നവംബർ 12ന് മുംബയിൽ വച്ചാണ് പത്മപ്രിയ ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത പത്മപ്രിയ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഗർഭിണിയായ വിവരമോ? കുഞ്ഞ് പിറന്ന വിവരമോ ഇതുവരെ പത്മപ്രിയ എവിടെയും പങ്കുവച്ചിരുന്നില്ല. കഴിഞ്ഞദിവസം കുഞ്ഞിന്റെ ചിത്രം പങ്കുവച്ചപ്പോഴാണ് ആരാധകർ ഇക്കാര്യം അറിയുന്നത്. നടിയുടെ പോസ്റ്റിന് നിരവധിപേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
ജയസൂര്യയുടെ സഹോദരിപുത്രിയുടെ വിവാഹം : കേട്ട് ‘കിളി ‘പോയെന്ന് അമ്മ
ജയസൂര്യയുടെ സഹോദരിപുത്രിയുടെ വിവാഹം : കേട്ട് ‘കിളി ‘പോയെന്ന് അമ്മ


“കാർത്തിക് സൂര്യയുടെ പ്രതിഫലം കേട്ട് ഞെട്ടിയോ? ഒരു ലക്ഷം ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഇതായിരുന്നു… ടിവി ലോകത്തെ പ്രതിഫല രഹസ്യം തുറന്ന് പറഞ്ഞ് താരം!”







