യുട്യൂബ് വ്ലോഗുകൾ വഴിയും വ്യത്യസ്തമായ ചലഞ്ചുകൾ ചെയ്തുമാണ് ടെലിവിഷനിലേക്ക് കാർത്തിക് സൂര്യയ്ക്ക് വഴിയൊരുങ്ങിയത്. ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ സക്സസിന് പിന്നിൽ അവതാരകനായ കാർത്തിക്കിനും ഒരു പങ്കുണ്ട്. ഇപ്പോഴിതാ ഷോയുടെ ഭാഗമായ കഥയും ചാനൽ ഷോയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും മനസ് തുറക്കുകയാണ് കാർത്തിക് സൂര്യ സുജിത്ത് ഭക്തന് നൽകിയ അഭിമുഖത്തിൽ.
ഞാൻ ഒരു യുട്യൂബറായിരുന്നു. യുട്യൂബ് എന്നാൽ ഒരു കാമറ ഒരു ആള് അത്രയേയുള്ളു. നമുക്ക് എന്തും പറയാം. കട്ടില്ല ഫിൽറ്ററില്ല. നമ്മുടെ ഭാഷ നമുക്ക് ഉപയോഗിക്കാം. ക്രിയേറ്റീവ് ഫ്രീഡം നൂറം ശതമാനവും കിട്ടും. നമുക്ക് എന്തും ചെയ്യാം.ഉടുപ്പും പാന്റും ഇല്ലാതെ റോഡിൽ കൂടി ഓടണമെന്ന് തോന്നിയാൽ ഓടാം. എന്തും ചെയ്യാം എന്നൊരു ഓപ്ഷനുണ്ട്. പിന്നീട് ടെലിവിഷനിൽ അവതാരകനായി വന്നപ്പോൾ ഞാൻ ആദ്യം നോട്ടീസ് ചെയ്ത കാര്യം എന്താണെന്ന് ചോദിച്ചാൽ എന്ത് മാത്രം ക്യാമറയാണ് ഷൂട്ടിന് അവർ ഉപയോഗിക്കുന്നത് എന്നതാണ്. കാരണം ഞാൻ ചെന്ന് നിന്നപ്പോൾ എവിടെ നോക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എവിടെ നോക്കിയാലും ക്യാമറയാണ്.
ആദ്യം അവർ എന്നോട് ഇൻട്രോ പറയാനാണ് പറഞ്ഞത്. അന്ന് ഹലോ ഗയ്സ് എന്ന് വാകീറി പറയാനെ എനിക്ക് അറിയാമായിരുന്നുള്ളു. അതേ രീതിയിൽ തന്നെ ഇവിടേയും അലറി വിളിച്ച് തുടങ്ങി. ഓഡിയോയിൽ ഇരിക്കുന്നയാൾ ഓടി വന്ന് അലറല്ലേ ഞങ്ങളുടെ മൈക്ക് പോകുമേയെന്ന് പറഞ്ഞു. അങ്ങനെ ഞാൻ അവരുടെ നിർദേശത്തിന് അനുസരിച്ച് എന്റെ എനർജി കുറച്ച് കുറച്ച് കൊണ്ടുവന്നു.
ടിവി ഷോയിൽ ആങ്കറിങിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് ചോദിച്ചപ്പോൾ രസകരമായ കഥയാണ് കാർത്തിക് പറഞ്ഞത്. പെയ്മെന്റിന്റെ കാര്യം സംസാരിച്ചപ്പോൾ എനിക്ക് അറിയില്ലായിരുന്നു ടിവിയിൽ എത്രയാണ് പറയേണ്ടതെന്ന്.
ആ സമയത്ത് ഞാൻ ഡെലിവറി ബോയ്ക്ക് ഒരു ലക്ഷം ടിപ്പ് കൊടുക്കുന്നതിനെ കുറിച്ചെല്ലാം ആലോലിച്ച് കൊണ്ടിരിക്കുന്ന സമയമാണ്. അങ്ങനെ അങ്ങോട്ടും ഇല്ല ഇങ്ങോട്ടുമില്ല എന്ന രീതിയിൽ ഒരു ലക്ഷം രൂപ പ്രതിഫലമായി ചോദിച്ചു. ടിവിയിൽ ദിവസക്കൂലിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു ലക്ഷം കേട്ടതും എല്ലാവരും അമ്പരന്നു.
കാർത്തിക് ഇവിടെ വർക്ക് ചെയ്യുന്ന സീനിയേഴ്സിന് പോലും ഇത്രയും പേ ചെയ്യാറില്ലെന്ന് അവർ പറഞ്ഞു. ടിവിയൊക്കെ ചീപ്പാണല്ലോ എന്നൊക്കെ ഞാൻ ചിന്തിച്ചു. കാരണം എന്റെ മനസിൽ മന്ത്ലി പെയ്മെന്റാണല്ലോ കിടക്കുന്നത്. പിന്നെ അവരുമായി സംസാരിച്ച് സംസാരിച്ച് അവർ ഒരു എമൗണ്ട് പറഞ്ഞു.ശേഷം രണ്ട് കൂട്ടർക്കും ഓക്കെയായ ഒരു തുക ഫിക്സ് ചെയ്ത് എൺപത് എപ്പിസോഡിന്റെ കോൺട്രാക്ടും ഒപ്പിട്ടു കാർത്തിക് പറഞ്ഞു.


68ന്റെ നിറവിൽ സുരേഷ് ഗോപി; കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച് താരം
ഇനി ഈ “തീപരീക്ഷണം” കടന്നാലേ ബിഗ് ബോസ് ഹൗസിൽ കയറാൻ പറ്റൂ! സീസൺ 8-ന് മുന്നോടിയായി ‘അഗ്നിപരീക്ഷ’; സാധാരക്കാർ പെട്ടതുതന്നെ; വിധികർത്താക്കളായി രഞ്ജിനിയും റിയാസും അഖിലും!







