തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും.
ഇന്ന് കണ്ണൂർ,കാസർകോട് ജില്ലകളിലും നാളെ കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടും എറണാകുളം,തൃശൂർ, പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യപിച്ചു. കേരളത്തിൽ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.
തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നത് മഴ സാദ്ധ്യതകൂട്ടുന്നു.
You May Also Like
100 ദിവസം ഒളിവിൽ… വാരണാസിയിൽ നിന്ന് തുടങ്ങി ഞെട്ടിക്കുന്ന ആൾമാറാട്ടം വരെ: അറസ്റ്റ് കീഴടങ്ങാനെത്തുമ്പോൾ, ഡോ. റാമിന്റെ രഹസ്യ യാത്ര
100 ദിവസം ഒളിവിൽ… വാരണാസിയിൽ നിന്ന് തുടങ്ങി ഞെട്ടിക്കുന്ന ആൾമാറാട്ടം വരെ: അറസ്റ്റ് കീഴടങ്ങാനെത്തുമ്പോൾ, ഡോ. റാമിന്റെ രഹസ്യ യാത്ര
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദവും നിലനിൽക്കുന്നുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശമേഖലയിൽ ജാഗ്രതപാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഹണി റോസിന് നേരെ ഖേദപ്രകടനം; കേസ് പിൻവലിക്കാൻ ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം.







