തൃശ്ശൂർ: നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. അപകടസമയത്ത് അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.
ഇതിൽ മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.
നെകോളിൽ വളർത്തിയിരുന്ന മീനിന് തീറ്റ കൊടുക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. കോൾ പാട്ടത്തിനെടുത്ത ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. പാടത്തിനു നടുവിൽവെച്ച് ബോട്ട് മുങ്ങുകയായിരുന്നു.തൊഴിലാളികളായ നിഷാദ് അറയ്ക്കൽ മാളിയേക്കൽ (42), ഗിരീഷ് കിഴക്കൂട്ട് (48) എന്നിവരാണ് നീന്തികരയിലെത്തിയത്.എന്നാൽ സുനിലിനെ പടവിൽ തളർന്നുകിടക്കുന്ന നിലയിൽ തിരച്ചിൽ സംഘം കണ്ടെത്തുകയായിരുന്നു.
സുനിലിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേരെ പരിചയം ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയും പോലീസും മൂന്നു മണിക്കൂറോളം തിരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.തുടർന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.നെടുപുഴ എസ്.ഐ. പി. രാജനാരായണൻ, അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി. വൈശാഖ്, സീനിയർ ഫയർ ഓഫീസർ പി.എസ്. ബിനു, ശ്രീഹരി, ദിനേശ്, ഗോകുൽ, ഷാജൻ എന്നിവരാണ് നേതൃത്വം നൽകിയത്.


സീനിയറെ വളഞ്ഞു വച്ച് തല്ലുന്നത് കണ്ട് ഓപ്പറേഷന് ഇറങ്ങിയ കണ്ണൂരിലെ എ എസ് പി; അമിത് ഷായ്ക്കു പോലും വഴങ്ങിയില്ല; ബി എസ് എഫിനെ നയിക്കുമ്പോള്‍ പാകിസ്ഥാനെ പോലും വിറപ്പിച്ചു; കപ്പിനും ചുണ്ടിനുമിടയില്‍ വിരല്‍ത്തുമ്പില്‍ നിന്ന് ചോര്‍ന്ന ഡിജിപി പദം: യാത്ര പറഞ്ഞ് നിഥിന് അഗര്‍വാള്‍ ഐ.പി.എസ്; 37 വര്‍ഷത്തെ നിര്‍ഭയ സര്‍വീസ്; വിരമിക്കുന്നത് രമണ്‍ ശ്രീവാസ്തവയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സര്‍വീസുണ്ടായിരുന്ന ഐപിഎസുകാരന്
കള്ളന് വിജയന്’ പേടിച്ചോ?, മരിച്ചിട്ടും വി.എസിനെ ഭയക്കുന്നതാര് ? വിഎസിനെ മറന്ന് ദേശാഭിമാനി, അച്ചടിച്ച ശേഷം ഓര്‍മ്മക്കുറിപ്പ് ഒഴിവാക്കി, സാങ്കേതിക പിഴവെന്ന് വിശദീകരണം ഒതുക്കും തോറും ആ കടലിരമ്പം മുഴങ്ങുമോ







