നിങ്ങൾ കാണുന്ന ഇൻസ്റ്റഗ്രാമിന് പിന്നിൽ ഇത്രയും വലിയ ചതിയോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിബിസി!

ഇൻസ്റ്റഗ്രാമിൽ കുട്ടികളോടുള്ള ലൈംഗികാതിക്രമ വീഡിയോകളുടെ പണം വാങ്ങിയുള്ള പ്രചാരണം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ . ഇൻസ്റ്റാഗ്രാമിൽ ഇത്തരം പരസ്യങ്ങളിൽ ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുകയും കൂടുതൽ വിവരങ്ങൾക്കായി ഉപയോക്താക്കളെ ടെലിഗ്രാം (Telegram) ചാനലുകളിലേക്ക് നയിക്കുകയും ചെയ്യുന്നു. അവിടെ ഇത്തരം ദൃശ്യങ്ങൾ വെറും 99 രൂപയ്ക്ക് വിൽക്കുന്നുവെന്നും ബിബിസിയുടെ അന്വേഷണ റിപ്പോർട്ടിൽ അറിയിച്ചു.

ഉപയോക്താക്കൾ ഇത്തരം കാര്യങ്ങൾ തിരയാതെ തന്നെ അവരിലേക്ക് ഇൻസ്റ്റഗ്രാം അശ്ലീല ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതായി അന്വേഷണത്തിൽ ബിബിസി കണ്ടെത്തി. ഇന്ത്യയിൽ ഒരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത് . അക്കൗണ്ട് തുടങ്ങി ദിവസങ്ങൾക്കുള്ളിൽത്തന്നെ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന ലൈംഗികച്ചുവയുള്ള പരസ്യങ്ങൾ ഈ അക്കൗണ്ടിന്റെ ഫീഡിൽ കാണിച്ചു തുടങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു .

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന 30-ഓളം വിവിധ പരസ്യങ്ങളാണ് ഫീഡിൽ വന്നത്. ഏകദേശം 12 വയസ്സ് തോന്നിക്കുന്ന കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ, 52 വയസ്സുകാരനും 12 വയസ്സുകാരിയും ഉൾപ്പെടുന്ന ചിത്രങ്ങൾ, ലൈംഗികാതിക്രമത്തിന് ഇരയായി കരയുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രായപൂർത്തിയായവർക്കുള്ള പോണോഗ്രഫി ഉള്ളടക്കങ്ങളുടെ 20-ഓളം പരസ്യങ്ങളും ഇൻസ്റ്റഗ്രാമിൽ വന്നു.

കുട്ടികളോടുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ മാത്രമല്ല, മറ്റു പോണോഗ്രഫി ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. മാത്രവുമല്ല പ്രായപൂർത്തിയായവരുടെ നഗ്നത, ജനനേന്ദ്രിയങ്ങളുടെ ദൃശ്യങ്ങൾ, കുട്ടികളെ അപകടത്തിലാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ എന്നിവയൊന്നും തങ്ങൾ അനുവദിക്കില്ലെന്നാണ് മെറ്റ അതിന്റെ സുരക്ഷാ നയങ്ങളിൽ അവകാശപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.ഇൻസ്റ്റഗ്രാമിന്റെ മോഡറേഷൻ സാങ്കേതികവിദ്യയുടെ അനുമതി ലഭിച്ച ശേഷമാണ് ഈ പണമടച്ചുള്ള പരസ്യങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിലൊരു പരസ്യം ബിബിസി റിപ്പോർട്ട് ചെയ്തിട്ടും, അത് തങ്ങളുടെ ‘കമ്യൂണിറ്റി മാനദണ്ഡങ്ങൾ’ ലംഘിക്കുന്നില്ല എന്നാണ് 24 മണിക്കൂറിനു ശേഷം ഇൻസ്റ്റഗ്രാം മറുപടി നൽകിയത്.

അശ്ലീലംവിൽക്കുന്ന ക്രിയേറ്റർമാർ ഇരയായി കുട്ടികളും

ഇൻസ്റ്റഗ്രാം ഫീഡിൽ സ്ത്രീകൾ വീഡിയോ കോളുകൾ വാഗ്ദാനം ചെയ്യുന്നതും നഗ്നരായ ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ലൈംഗിക പീഡനത്തിനിരയായെന്നവകാശപ്പെട്ടുള്ള കുറിപ്പോടുകൂടി കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിയെ കാണിക്കുന്ന കാണിക്കുന്ന ദൃശ്യങ്ങളും അത്തരം ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും കാണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ഇത് മെറ്റയിൽ റിപ്പോർട്ട് ചെയ്തപ്പോൾ എല്ലാ സംവിധാനങ്ങളും പൂർണതയുള്ളതല്ലെന്നും തങ്ങളുടെ വിശകലന സംവിധാനം എല്ലാ നയലംഘനങ്ങളും കണ്ടെത്തിയേക്കില്ലെന്നുമായിരുന്നു മെറ്റയുടെ മറുപടി. ലൈവ് ആയ പരസ്യങ്ങൾ തുടർന്നും നിരീക്ഷിക്കുന്നുണ്ടെന്നും കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം ശ്രദ്ധയിൽപ്പെട്ടാൽ അത് നിയമപ്രകാരം നാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രനിൽ (NCMEC) റിപ്പോർട്ട് ചെയ്യുമെന്നും മെറ്റ പറയുന്നു.

അതേസമയം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകൾ വിറ്റതിന് രണ്ടു ചാനലുകളുടെ പേരിൽ ടെലിഗ്രാമിൽ റിപ്പോർട്ട് ചെയ്തപ്പോൾ ഒന്നുമാത്രമാണ് നീക്കം ചെയ്യപ്പെട്ടതെന്നും മറ്റേത് വിൽപ്പനയ്ക്കായി പുതിയ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് തുടർന്നുവെന്നും റിപ്പോർട്ടിൽ ആരോപിച്ചു.

അശ്ലീലം പെരുകുന്ന ഇന്ത്യൻ ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം എന്നത് അശ്ലീല ഉള്ളടക്കങ്ങളുടെ വലിയൊരു സ്രോതസ്സാണെന്നത് ഇന്ത്യയിൽ പരസ്യമായ രഹസ്യമാണ്. ആരുംതന്നെ അതിനുനേരെ ശബ്ദമുയർത്തുകയോ അധികൃതർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. മെറ്റയുടെ നഗ്നത/അശ്ലീല മാനദണ്ഡങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എന്നാൽ അശ്ലീലംതന്നെയായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്ന നിരവധി ക്രിയേറ്റർമാരുണ്ട്. ഇക്കൂട്ടത്തിൽ അവർ തങ്ങളുടെ ബന്ധുക്കളോ മക്കളോ ആയ കുട്ടികളെപ്പോലും പങ്കാളികളാക്കുന്നുമുണ്ട്.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.