രാമനാട്ടുകര: കേരളത്തിലെ റെയിൽവേ വികസനത്തിന് വൻ കുതിപ്പേകി, കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ അഞ്ച് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കെട്ടിടങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങി.
പരപ്പനങ്ങാടി, തിരൂർ, തലശ്ശേരി, ഫറോക്ക്, നിലമ്പൂർ റോഡ് എന്നീ സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങളാണ് അത്യാധുനിക സൗകര്യങ്ങളോടെ തുറക്കാൻ പോകുന്നത്.
റെയിൽവേ മന്ത്രാലയം അനുവദിച്ച 435 കോടി രൂപയുടെ ഒന്നാം ഘട്ട പദ്ധതിയിലാണ് ഈ സ്റ്റേഷനുകൾ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ഫറോക്ക് സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ 95 ശതമാനം നിർമ്മാണ ജോലികളും ഇതിനകം വിജയകരമായി പൂർത്തിയായിട്ടുണ്ട്. ആദ്യഘട്ട വികസനത്തിനായി തിരഞ്ഞെടുത്ത 16 സ്റ്റേഷനുകളിൽ വടകര, മാഹി, ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, പൊള്ളാച്ചി ജങ്ഷൻ എന്നീ സ്റ്റേഷനുകൾ കഴിഞ്ഞ മാസങ്ങളിൽ തന്നെ റെയിൽവേ നവീകരിച്ച് തുറന്നുനൽകിയിരുന്നു. നിലവിൽ മംഗളൂരു ജങ്ഷൻ, കാസർകോട്, പയ്യന്നൂർ, ഒറ്റപ്പാലം, അങ്ങാടിപ്പുറം എന്നീ സ്റ്റേഷനുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇവയും വരും മാസങ്ങളിൽ തന്നെ യാത്രക്കാർക്കായി പൂർണ്ണ സജ്ജമാകും.
പിഎം ശ്രീയിൽ പിണറായിയുടെ മറുപടി: സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്ന ബ്ലഡ് മണി, LDF ഒപ്പിട്ടത് പിഎം ശ്രീ നടപ്പാക്കാനായിരുന്നില്ല


EXCLUSIVE അമ്മ അറിയാനിലുടെ സമാന്തര സിനിമയുടെ മുഖമായ ജോണ്‍ എബ്രഹാമിന്റെ ശിഷ്യന്; പ്രവാസ ജീവിത കാലത്തെ മാധ്യമ പ്രവര്ത്തകന്; ഷട്ടറിലൂടെ നവ സിനിമയുടെ അനിഷേധ്യനായി; ഇടതു വ്യതിയാനത്തെ എതിര്‍ത്ത് വലതുപക്ഷ ശബ്ദമായി; നടനും സംവിധായനും എഴുത്തുകാരനും; ജോയ് മാത്യു സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായേക്കും







