ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെടുന്നു. ജൂണിലെ യു.ജി.സി.- നെറ്റ് സോഷ്യോളജി, ഇംഗ്ലീഷ് പരീക്ഷയിൽ ഗുരുതര വീഴ്ചയും മുൻവർഷത്തെ ചോദ്യങ്ങളുടെ ആവർത്തനവുമെന്ന് പരാതി. എൻ.ടി.എ. ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരീക്ഷാക്രമക്കേടുകൾ തുടർച്ചയാവുമ്പോഴും വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് ആഘാതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ജൂൺ 30-ന് നടന്ന യു.ജി. സി.-നെറ്റ് സോഷ്യോളജി പരീക്ഷയിൽ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളിലടക്കം ഒട്ടേറെ തെറ്റുകളുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു. ‘സോഷ്യൽ’ എന്ന പദം പോലും ‘ഓവൽ’ എന്നാണ് നൽകിയിരുന്നത് . വ്യാകരണപ്പിഴവുകളും ഹിന്ദി പരിഭാഷയിൽ ഒട്ടേറെ അപാകങ്ങളും ഉണ്ടായിരുന്നു.
ചില ചോദ്യങ്ങൾ പാഠ്യപദ്ധതിക്കു പുറത്തുള്ളതായിരുന്നെന്നും 2024-ലെ യു.ജി.സി.-നെറ്റ് പരീക്ഷാ പരാതിയുണ്ട്. ഇംഗ്ലീഷിന്റെ 150 ചോദ്യങ്ങളിൽ 67 എണ്ണം ക്ഷയിലെ ആവർത്തനമാണെന്ന ആരോപണമുണ്ട്. ഉത്തരങ്ങളുടെ ക്രമത്തിലും മാറ്റമില്ല.
ഭൂമിക്കടിയിൽ 1000 മീറ്റർ, 135 ഡിഗ്രി ചൂട്; ലഡാക്കിൽ ഇന്ത്യയുടെ ആദ്യ ജിയോതെർമൽ കിണറുകൾ കമ്മിഷൻ ചെയ്തു, 1 മെഗാവാട്ട് വൈദ്യുതി ലക്ഷ്യം!
എൻ.ടി.എ. നേരിട്ട് നടത്തുന്ന പരീക്ഷകളിൽ ഗുരുതര വീഴ്ചകൾ തുടരുകയാണെന്നും എൻ.ടി.എ.യെ പരിഷ്‌കരിക്കേണ്ട ഉത്തരവാദിത്വമുള്ള മന്ത്രി ധർമേന്ദ്ര പ്രധാൻ തികഞ്ഞ പരാജയമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പരിഹസിച്ചു. അദ്ദേഹം പദവിയിൽ തുടരുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്ന് ജയറാം രമേഷ് കുറ്റപ്പെടുത്തുകയുണ്ടായി .


കൃഷ്ണപിള്ള സ്മാരക ഭൂമി റദ്ദാക്കിയ സർക്കാർ നടപടി ചരിത്രപരമായ വങ്കത്തമെന്ന് സജി ചെറിയാൻ; ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്നും ആരോപണം







