ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി വേദാന്ത് ശ്രീവാസ്തവയുടെ പുനർമൂല്യനിർണ്ണയ ഫലവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഫലം വന്നപ്പോൾ തനിക്ക് ആകെ രണ്ട് മാർക്ക് മാത്രമാണ് കൂടിയതെന്ന വിദ്യാർഥിയുടെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രാലയംപറഞ്ഞു . മൂന്ന് വിഷയങ്ങളിലായി ആകെ 11 മാർക്കിന്റെ വർധനവാണ് വിദ്യാർഥിക്ക് ലഭിച്ചതെന്ന് ബോർഡ് അറിയിച്ചു. തനിക്ക് ഫിസിക്സിന് മാർക്കൊന്നും കൂടിയില്ലെന്നും മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയ്ക്ക് ഓരോ മാർക്ക് വീതമേ ഉയർന്നിട്ടുള്ളൂവെന്നും കാണിച്ച് വേദാന്ത് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു.
ഇസ്‌ലാമാബാദ്: ഒരിടവേളയ്ക്കുശേഷം പാക്കിസ്ഥാന്റെ സൈനിക നടപടി. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തിയിൽ നടന്ന ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. തുടർന്ന് ഭീകരരുടെ ഒളിയിടങ്ങളിലും സുരക്ഷിത താവളങ്ങളിലും ആക്രമണം നടത്തിയതായും പാക്കിസ്ഥാൻ അവകാശപ്പെട്ടു. പക്ടിയ, പക്ടിക്ക, കുനാർ മേഖലകളിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത് .പാക്കിസ്ഥാനിൽ അഫ്ഗാനിസ്ഥാൻ ഭീകരർ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് സൈന്യത്തിന്റെ നീക്കമെന്ന് പാക്ക് മന്ത്രി അത്താവുല്ല തരാർ പറയുന്നു . ഇതേസമയം പാക്ക് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ അവകാശപ്പെട്ടു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സാധാരണക്കാർ
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റൈഡ് നടത്താന്‍ എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. എ.സന്തോഷ്‌കുമാറിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. കഴിഞ്ഞദിവസം വിഷയത്തില്‍ പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി ഉന്നയിച്ച വാദങ്ങള്‍ രാഷ്ട്രീയ കേരളം വലിയ ഗൗരവത്തോടെയാണ് ചര്‍ച്ച ചെയ്തത്. പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഒത്തുകളിച്ചെന്ന ആരോപണം ശക്തമായതോടെ, ഗീനാകുമാരി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അതിവേഗനീക്കം. ആഭ്യന്തര മന്ത്രി
ന്യൂഡൽഹി: ഇന്ത്യയിലെ ചായപ്രേമികളുടെ ശീലങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതായി പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ടിന്റെ ഇന്ത്യയിലെ ചായപ്രേമികളുടെ നഗരമായി ബെംഗളൂരു; വിപണിയിൽ അതിവേഗം കുതിച്ചുയർന്ന് കൊച്ചിയും തിരുവനന്തപുരവും. പുതിയ പഠന റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ചായ ഓർഡർ ചെയ്യുന്ന നഗരമായി സിലിക്കൺ വാലിയായ ബെംഗളൂരു മാറിയപ്പോൾ, ചായ വിപണിയിൽ അതിവേഗ വളർച്ച രേഖപ്പെടുത്തുന്ന നഗരങ്ങളുടെ മുൻനിരയിൽ കേരളത്തിലെ കൊച്ചിയും തിരുവനന്തപുരവും ഇടംപിടിച്ചു. രാജ്യത്തെ 130-ലധികം നഗരങ്ങളിലെ ചായ ഓർഡറുകൾ വിശകലനം ചെയ്താണ് ഈ കണക്കുകൾ
അയോധ്യ: രാമക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികളുടെയും വീടുകളിൽ ഒരേസമയം വിപുലമായ പോലീസ് റെയ്ഡ്. മജിസ്‌ട്രേറ്റും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന വൻ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. പ്രതികളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യം. കഴിഞ്ഞ നാല് വർഷത്തിനിടയിൽ പ്രതികളുടെ ജീവിതനിലവാരത്തിലും ആസ്തിയിലും ഉണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളെക്കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഈ കാലയളവിൽ ഇവർ വാങ്ങിക്കൂട്ടിയ ഭൂമി, സ്വർണ്ണാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുടെ
കൊച്ചി: സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പത്തിന് തിരികൊളുത്തി പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ക്യാമ്പിലെ ഏറ്റവും വിശ്വസ്തനും എറണാകുളത്തെ കോണ്‍ഗ്രസിലെ ഒരു അതിശക്തനായ നേതാവിനെ മുഖ്യമന്ത്രി തന്റെ താവളത്തില്‍ നിന്നും പുകച്ചു പുറത്തുചാടിക്കാന്‍ ഒരുങ്ങുന്നതായാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന. ഈ പ്രമുഖ നേതാവിനെ ഭരണപരമായതും പാര്‍ട്ടിപരവുമായ സകല കാര്യങ്ങളില്‍ നിന്നും ഇനിമുതല്‍ അകറ്റി നിര്‍ത്താനാണ് വി.ഡി. സതീശന്റെ നീക്കം. ഫലത്തില്‍, തന്റെ നിഴലായി നടന്നിരുന്ന ഒരു വന്‍മരത്തെ വെട്ടിമാറ്റി കോണ്‍ഗ്രസ്
Trending, Trending Now
ശാസ്ത്രീയമായ അന്വേഷണ രീതികളിലൂടെയും വിവേകപൂര്‍ണ്ണമായ ഇടപെടലുകളിലൂടെയും പല സങ്കീര്‍ണ്ണമായ കേസുകളുടേയും ചുരുളഴിച്ച ‘പെണ്‍പുലി’; അഴിമതിയുടെ കറ പുരളാത്ത കരിയറും സുതാര്യമായ പ്രവര്‍ത്തനശൈലിയും; കേരളത്തിലെ ഐപിഎസുകാരെ ഇനി ഈ കോയമ്പത്തൂരുകാരി നയിക്കും; ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറിയായി അജിതാ ബീഗം; ഇത് ചരിത്ര നിയോഗം
തിരുവനന്തപുരം: കേരളത്തിലെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടനയായ ഐ.പി.എസ്. അസോസിയേഷന്റെ അമരത്തേക്ക് ചരിത്രത്തിലാദ്യമായി ഒരു വനിതാ സാരഥി. പൊലീസ് ആസ്ഥാനത്തെ ക്രൈം ഒബ്‌സര്‍വേഷന്‍ ഐ.ജി ഐജിയായ അജിതാ ബീഗത്തെ അസോസിയേഷന്‍ സെക്രട്ടറിയായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. എഡിജിപി യോഗേഷ് ഗുപ്തയാണ് അസോസിയേഷന്‍ പ്രസിഡന്റ്. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും നയരൂപീകരണങ്ങള്‍ക്കും ചുക്കാന്‍ പിടിക്കേണ്ട സെക്രട്ടറി പദവിയിലേക്ക് അജിതാ ബീഗം എത്തുന്നതോടെ കേരളാ പൊലീസിന്റെ ചരിത്രത്തില്‍ ഇതൊരു പുതിയ അധ്യായമായി മാറുകയാണ്. കേരളാ കാഡറിലെ ഏറ്റവും പ്രഗത്ഭരും ജനകീയരുമായ വനിതാ ഓഫീസര്‍മാരില്‍ ഒരാളായ
അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ഹൈവാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11-ന് ചിത്രം പ്രദർശനത്തിനെത്തും. 2016-ൽ മലയാളത്തിൽ പുറത്തിറങ്ങിയ പ്രിയദർശന്റെ മോഹൻലാൽ ചിത്രം ‘ഒപ്പ’ത്തിന്റെ ബോളിവുഡ് റീമേക്കാണ് ‘ഹൈവാൻ’. കെ.വി.എൻ. പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ. നാരായണ, ഷൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന ‘ബാലൻ: ദ ബോയ്’ നിർമിച്ചത്
കൊച്ചി: മൂവാറ്റുപുഴയാറിൽ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം കൂട്ട ആത്മഹത്യയെന്ന് സംശയം. പുഴയിൽനിന്ന് ഇവരുടെ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. കുടുംബത്തിലെ പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പിറവം മുളക്കുളം പാലത്തിന് അടുത്താണ് അമ്മയുടെയും ആൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ മൃതദേഹങ്ങൾ മൂവാറ്റുപുഴ പായിപ്ര സ്വദേശിനിയായ ബിജിമോളുടെയും നാലു വയസ്സുകാരൻ മകന്റെയുമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജിയുടെ ഭർത്താവ് നാരായണന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. ബന്ധുക്കളെത്തി മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജിയുടെയും നാരായണന്റെയും എട്ടുവയസ്സുകാരിയായ മകൾക്കായി
68-ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കുടുംബത്തോടൊപ്പം മധുരം പങ്കിട്ട് പിറന്നാൾ ആഘോഷിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവെച്ചത്. ഭാര്യ രാധിക, മക്കളായ ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരെയും ചിത്രത്തിൽ കാണാം. ചിത്രങ്ങൾക്കൊപ്പം ചെറുകുറിപ്പും അദ്ദേഹം പങ്കുവെച്ചു. നാലുതരം കെയ്ക്ക് നിരത്തിവെച്ച മേശപ്പുറത്ത്, അതിലൊന്ന് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന സുരേഷ് ഗോപിയാണ് ചിത്രത്തിലുള്ളത്. മക്കൾ രണ്ടുപേരും പിതാവിന് മധുരം നൽകുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആയിരുന്നു സുരേഷ് ഗോപിയുടെ









