തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റൈഡ് നടത്താന്‍ എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. എ.സന്തോഷ്കുമാറിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. കഴിഞ്ഞദിവസം വിഷയത്തില്‍ പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി ഉന്നയിച്ച വാദങ്ങള്‍ രാഷ്ട്രീയ കേരളം വലിയ ഗൗരവത്തോടെയാണ് ചര്‍ച്ച ചെയ്തത്.
പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഒത്തുകളിച്ചെന്ന ആരോപണം ശക്തമായതോടെ, ഗീനാകുമാരി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അതിവേഗനീക്കം. ആഭ്യന്തര മന്ത്രി രമേശ്ചെന്നിത്തല കടുത്ത നിലപാടെടുത്തതോടെയാണ് കാര്യങ്ങള്‍ അതിവേഗം കൈവന്നത്.
പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകള്‍ സര്‍ക്കാരിനെയും അന്വേഷണസംഘത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് മണിക്കൂറുകള്ക്കുള്ളിള് തന്നെ പ്രതിനടപടിയുണ്ടായത്.
പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് കാണിച്ച് പോലീസ് നല്കിയ 13 നിര്‍ണ്ണായക കാരണങ്ങള്‍ തള്ളിക്കളഞ്ഞും, ‘പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ട’ എന്ന് കോടതിയില്‍ നിലപാടെടുത്തും ഗീനാകുമാരി സ്വയം പ്രതിരോധത്തിലായി.
പോലീസിന്റെ കൃത്യമായ മുന്നറിയിപ്പുകളെ അവഗണിച്ച് പ്രതിക്ക് അനുകൂലമായി നിലപാടെടുത്തത് നിയമവൃത്തങ്ങളില്‍ തന്നെ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. ഈ നടപടി കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആരോപണം ഇഡി ശക്തമാക്കിയതോടെയാണ് ഗീനാകുമാരി പ്രതിരോധത്തിലാവുകയായിരുന്നു.
പ്രോസിക്യൂട്ടറുടെ വീഴ്ചകള്‍ അന്വേഷണത്തിന്റെ അടിവേരറുക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ ഇഡി, കേസില്‍ നേരിട്ട് കക്ഷിചേരാന്‍ കോടതിയില്‍ ഹരജി നല്കി. അസിസ്റ്റന്റ് ഡയറക്ടര്‍ സനത് റെഡ്ഡിയുടെ നേതൃത്വത്തില്‍ നല്കിയ ഹരജിയില്‍ പ്രോസിക്യൂഷന്റെ നടപടികളിലെ ദുരൂഹതകള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങള്‍ തെളിയിക്കേണ്ട കേസില്‍ പ്രോസിക്യൂട്ടര്‍ കാണിച്ച ‘മൗനം’ സംശയകരമാണെന്ന് ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ പോയി പ്രതിയുടെ ജാമ്യം റദ്ദാക്കാനാണ് സര്‍ക്കാരിന്റെയും തീരുമാനം.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


EXCLUSIVE പോലീസില്‍ വന്‍ അഴിച്ചുപണി ഉടന്‍; ഡിവൈഎസ്പി-സിഐ തലത്തില്‍ അടിയന്തര സ്ഥലമാറ്റത്തിന് നിര്‍ദ്ദേശം നല്കി രമേശ് ചെന്നിത്തല; രണ്ടു ദിവസത്തിനുള്ളില്‍ പട്ടിക പുറത്തിറങ്ങും







