സിബിഎസ്ഇ മാർക്ക് ദാന വിവാദം: വേദാന്തിന്റെ വാദം തള്ളി സിബിഎസ്ഇ; കൂടിയത് 11 മാർക്ക്, രണ്ട് മാർക്കല്ല

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി വേദാന്ത് ശ്രീവാസ്തവയുടെ പുനർമൂല്യനിർണ്ണയ ഫലവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഫലം വന്നപ്പോൾ തനിക്ക് ആകെ രണ്ട് മാർക്ക് മാത്രമാണ് കൂടിയതെന്ന വിദ്യാർഥിയുടെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രാലയംപറഞ്ഞു . മൂന്ന് വിഷയങ്ങളിലായി ആകെ 11 മാർക്കിന്റെ വർധനവാണ് വിദ്യാർഥിക്ക് ലഭിച്ചതെന്ന് ബോർഡ് അറിയിച്ചു.

തനിക്ക് ഫിസിക്സിന് മാർക്കൊന്നും കൂടിയില്ലെന്നും മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയ്ക്ക് ഓരോ മാർക്ക് വീതമേ ഉയർന്നിട്ടുള്ളൂവെന്നും കാണിച്ച് വേദാന്ത് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

സി.ബി.എസ്.ഇ ഇത്തവണ പുതുതായി നടപ്പിലാക്കിയ ഓൺ-സ്ക്രീൻ മാർക്കിങ് രീതിക്കെതിരെ വിദ്യാർഥികൾക്കിടയിൽ പരാതികൾ ഉയരുന്നതിനിടെയാണ് ഈ സംഭവം. അതേസമയം, പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ച 99.7% വിദ്യാർഥികളുടെയും ഫലങ്ങൾ ബോർഡ് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.