​അതിർത്തി കടന്നുള്ള പാക് ആക്രമണം: 29 മരണം; കറാച്ചി സ്ഫോടനത്തിനുള്ള പ്രതികാരമെന്ന് റിപ്പോർട്ട്

ഇസ്‌ലാമാബാദ്: ഒരിടവേളയ്ക്കുശേഷം പാക്കിസ്ഥാന്റെ സൈനിക നടപടി. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തിയിൽ നടന്ന ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. തുടർന്ന് ഭീകരരുടെ ഒളിയിടങ്ങളിലും സുരക്ഷിത താവളങ്ങളിലും ആക്രമണം നടത്തിയതായും പാക്കിസ്ഥാൻ അവകാശപ്പെട്ടു. പക്ടിയ, പക്ടിക്ക, കുനാർ മേഖലകളിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത് .പാക്കിസ്ഥാനിൽ അഫ്ഗാനിസ്ഥാൻ ഭീകരർ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് സൈന്യത്തിന്റെ നീക്കമെന്ന് പാക്ക് മന്ത്രി അത്താവുല്ല തരാർ പറയുന്നു .

ഇതേസമയം പാക്ക് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ അവകാശപ്പെട്ടു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് താലിബാൻ സർക്കാർ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ആക്രമണം ഭീരുത്വം നിറഞ്ഞ പ്രകോപനമാണെന്നും സബീഹുല്ല പറഞ്ഞു

പാക്ക് അർധസൈനിക വിഭാഗമായ സിന്ധ് റെയ്ഞ്ചേഴ്സിന്റെ കറാച്ചിയിലെ ഓഫിസിൽ നടന്ന സ്ഫോടനത്തിൽ 3 സൈനികർ കൊല്ലപ്പെട്ടതിനു അടുത്ത ദിവസമാണ് അഫ്ഗാനിൽ പാക്കിസ്ഥാന്റെ ആക്രമണം. പാക്കിസ്ഥാനിൽ സൈന്യത്തെയും പൊലീസിനെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങളിൽ അടുത്തിടെ വൻ വർധനയാണുണ്ടായത്. അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ തെ‌ഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ആണ് ആക്രമണങ്ങൾക്കു പിന്നിലെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.