OpenAI ഇന്ത്യ തലപ്പത്തേക്ക് പ്രഭ്ജീത് സിങ്; എഐ രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി കമ്പനി

ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കവുമായി നിർമിതബുദ്ധി (എഐ) കമ്പനിയായ ഓപ്പൺഎഐ. ഊബർ ഇന്ത്യയുടെയും സൗത്ത് ഏഷ്യയുടെയും പ്രസിഡന്റായിരുന്ന പ്രഭ്ജീത് സിങ്ങിനെ ഇന്ത്യയിലെ ആദ്യത്തെ മാനേജിങ് ഡയറക്ടറായി സാം ഓൾട്ട്മാന്റെ കമ്പനി നിയമിച്ചു. അമേരിക്കയ്ക്ക് ശേഷം തങ്ങളുടെ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയായാണ് ഓപ്പൺഎഐ ഇന്ത്യയെ കാണുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഊബറിൽ നിന്ന് രാജി പ്രഖ്യാപിച്ച സിങ് സെപ്റ്റംബറിൽ ഓപ്പൺഎഐയിൽ ചേരും. ഏഷ്യ പസഫിക് റീജിയണിലെ കമ്പനിയുടെ മാനേജിങ് ഡയറക്ടർ കിരൺ മാനിക്ക് കീഴിലാകും അദ്ദേഹത്തിന്റെ പ്രവർത്തനം.

ഇഡി ആക്രമണക്കേസ്: വിവാദങ്ങളുടെ മുള്‍മുനയില്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി; രാജിക്കൊരുങ്ങുന്നതായി സൂചന

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഒത്തുകളിച്ചെന്ന ആരോപണം ശക്തമായതോടെ, പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കേസില്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകള്‍ സര്‍ക്കാരിനെയും അന്വേഷണസംഘത്തെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍, തുടരാന്‍ അവര്‍ക്കും താല്‍പ്പര്യമില്ലെന്നാണ് വിവരം. പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് കാണിച്ച് പോലീസ് നല്‍കിയ 13 നിര്‍ണ്ണായക കാരണങ്ങള്‍ തള്ളിക്കളഞ്ഞും, ‘പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ട’ എന്ന് കോടതിയില്‍ നിലപാടെടുത്തും ഗീനാകുമാരി സ്വയം പ്രതിരോധത്തിലായി. പോലീസിന്റെ കൃത്യമായ മുന്നറിയിപ്പുകളെ അവഗണിച്ച് പ്രതിക്ക്

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: കെ.ഇ.എ.എം (KEAM) 2026 പരീക്ഷാർത്ഥികൾക്ക് ഇപ്പോൾ ഫലം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ കീം (KEAM 2026) എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് റാങ്ക് പരിശോധിക്കാം. കൗൺസിലിങ്, ഓപ്ഷൻ എൻട്രി, സീറ്റ് അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് റാങ്ക് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ: രജിസ്റ്റർ ചെയ്തവരുടെ എണ്ണം : ഈ വർഷം ആകെ 1.48 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. എഞ്ചിനീയറിങ് വിഭാഗം: സംസ്ഥാനത്തുടനീളം 1,08,409 വിദ്യാർത്ഥികളാണ് എഞ്ചിനീയറിങ്

കളിക്കാൻ പോകുന്നതിനിടെ തീവണ്ടി തട്ടി അപകടം: ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: കളിക്കാനായി അയൽവീട്ടിലേക്ക് പോകാൻ റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരൻ മരിച്ചു. കല്ലായി റോഡിൽ കണ്ണഞ്ചേരി ‘മുബസാന’യിൽ അഹമ്മദിന്റെ മകൻ ഫൈസാനാണ് സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.50-ന് കണ്ണഞ്ചേരിയിലാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. യശ്വന്ത്പുർ-കണ്ണൂർ എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടി മുന്നോട്ടുതെറിച്ച് പാളത്തിന്റെ മധ്യത്തിൽ വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലൂടെയാണ് തീവണ്ടി പോയത്. പാളങ്ങൾക്കിടയിൽ അബോധാവസ്ഥയിൽ കിടന്ന ഫൈസാനെ

ഭാഷാപോഷിണിയില്‍ നേതൃമാറ്റം: എഡിറ്ററായി പി.കെ. രാജശേഖരന്‍ ചുമതലയേല്‍ക്കുന്നു

കോട്ടയം: മലയാള സാഹിത്യലോകത്തെ ഏറ്റവും ശ്രദ്ധേയമായ ആനുകാലികങ്ങളിലൊന്നായ ‘ഭാഷാപോഷിണി’യുടെ എഡിറ്റര്‍ സ്ഥാനത്ത് സുപ്രധാന മാറ്റം വരുന്നതായി സൂചന. മാസികയെ നയിച്ചുപോന്ന പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറം പദവി ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. പകരം, മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകനായ പി.കെ. രാജശേഖരന്‍ പുതിയ എഡിറ്ററായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. സാഹിത്യ-സാംസ്‌കാരിക രംഗത്തെ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഭാഷാപോഷണിയിലെ നേതൃമാറ്റം. 1892-ല്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ നേതൃത്വത്തില്‍ ഭാഷാപോഷിണി സഭയുടെ മുഖപത്രമായി ആരംഭിച്ച ഈ മാസിക, പിന്നീട് മലയാള മനോരമ

യുവതിയുടെ മരണം: ഭർത്താവ് കസ്റ്റഡിയിൽ; ഭർതൃവീട്ടിൽ പീഡനമെന്ന് കുടുംബത്തിന്റെ ആരോപണം

തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വർക്കല സ്വദേശി ആരതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനം കാരണമാണ് മരണമെന്ന് ആരതിയുടെ കുടുംബം ആരോപിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭർത്താവ് അതുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒന്നരവർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത് . ആരതിയുടെ അമ്മ കൊടുത്ത പരാതിയിലാണ് കേസെടുത്തത്. മുറിയിൽനിന്ന് ആരതിയുടെ ഡയറി കണ്ടെടുത്തിട്ടുണ്ട്. ജോലിയേപ്പറ്റി തെറ്റായ വിവരംനൽകിയ ശേഷമാണ് അതുൽ വിവാഹം കഴിച്ചതെന്നും പരാതിയുണ്ട്.

സി.പി.എം നേതൃത്വത്തിന് വിമർശനം; പിണറായിയുടെ നിലപാടുകൾ പരാജയകാരണമെന്ന് ഡി.വൈ.എഫ്.ഐ

പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ സിപിഎമ്മിനെതിരെയും പിണറായി വിജയനെതിരെയും രൂക്ഷവിമർശനം. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം സിപിഎമ്മിന്റെ നിലപാടുകളാണെന്നും പിണറായി വിജയന്റെ പല പരാമർശങ്ങളും ജനങ്ങൾക്കിടയിൽ ദോഷകരമായി ബാധിച്ചുവെന്നും ചർച്ചയിൽ ആക്ഷേപമുയർന്നു. നേതാക്കളുടെ ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യുഡിഎഫ് യുവാക്കൾക്ക് നൽകുന്ന പ്രാതിനിധ്യം പോലും എൽഡിഎഫിൽ ലഭിക്കുന്നില്ലെന്നും പ്രതിനിധികൾ വ്യക്തമാക്കി . മട്ടന്നൂരിൽ വി.കെ. സനോജിന്റെ ഭൂരിപക്ഷം കുറഞ്ഞത് നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാവായ സുരേഷ്

മാണി സി. കാപ്പന് മന്ത്രിസ്ഥാനം കിട്ടില്ല; അഞ്ചുവര്‍ഷവും അനൂപ് ജേക്കബ് തന്നെ; യുഡിഎഫിന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയാകുകയും എന്നാല്‍ യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി മൗനം പാലിക്കുകയും ചെയ്യുന്ന മന്ത്രിപദവി പങ്കുവെക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. രണ്ടരക്കൊല്ലത്തിന് ശേഷം മാണി സി. കാപ്പന് മന്ത്രിസ്ഥാനം ലഭിക്കുമെന്നത് വെറും പ്രചാരണം മാത്രമാണെന്നും, അനൂപ് ജേക്കബ് അഞ്ചു വര്‍ഷവും മന്ത്രിയായി തുടരുമെന്നുമാണ് ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മന്ത്രിപദം കൈമാറേണ്ടി വരുമെന്ന തരത്തില്‍ യാതൊരുവിധ സൂചനയും യുഡിഎഫ് നേതൃത്വം അനൂപ് ജേക്കബിന് നല്‍കിയിട്ടില്ല. മന്ത്രിസ്ഥാനം ലഭിക്കില്ലെങ്കിലും മാണി സി. കാപ്പനെ തഴയാന്‍ യുഡിഎഫ് തയ്യാറല്ല.

തലസ്ഥാനത്ത് ബിജെപിക്ക് ‘കരുതല്‍ കവചം’; രാജേഷിനെ വീഴ്ത്താന്‍ സമ്മതിക്കില്ലെന്ന് അമിത് ഷാ; തിരുവനന്തപുരത്തെ രാഷ്ട്രീയ കരുനീക്കങ്ങളില്‍ കേന്ദ്ര ഇടപെടല്‍; ഓരോ ചലനവും നിരീക്ഷിക്കാന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സജീവം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍, തലസ്ഥാനത്തെ രാഷ്ട്രീയക്കളത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ബിജെപി ദേശീയ നേതൃത്വം. മേയര്‍ വി.വി. രാജേഷിനെ പദവിയില്‍ നിന്ന് താഴെയിറക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെ തടയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുന്നതായാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലസ്ഥാനത്തെ സംഭവവികാസങ്ങള്‍ അതീവ ഗൗരവത്തോടെ വീക്ഷിക്കുകയാണ്. കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് വഴിയൊരുങ്ങുമ്പോഴും, ബിജെപി ഭരണത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്

സ്വർണക്കൊള്ള കേസ്: പോറ്റിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; റിപ്പോർട്ട് തിങ്കളാഴ്ച നൽകും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്തു. പോലീസ് ആസ്ഥാനത്തുവെച്ച് നടന്ന ചോദ്യംചെയ്യൽ ഏകദേശം എട്ടു മണിക്കൂറോളം നീണ്ടുനിന്നു. എഡിജിപി എച്ച്. വെങ്കടേഷിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലെന്നാണ് വിവരം. 2025-ൽ ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് അന്വേഷണ സംഘം ഈ കേസിലെ അന്തിമ റിപ്പോർട്ട് കോടതിയിൽ കൈമാറിയത് . റിപ്പോർട്ട് സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് പ്രതിയിൽ നിന്ന് കൂടുതൽ വ്യക്തത