ബാഹുബലി പരാജയപ്പെട്ടിരുന്നെങ്കിൽ ഞങ്ങളെല്ലാം തെരുവിലിറങ്ങേണ്ടി വന്നേനെ: വെളിപ്പെടുത്തലുമായി പ്രഭാസ്

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ നിർമാണ വേളയിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചും റിലീസിന് ശേഷമുണ്ടായ കടുത്ത സമ്മർദ്ദങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നായകൻ പ്രഭാസ്. നെറ്റ്ഫ്‌ളിക്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ബാഹുബലി: ദ ടോർച്ച് ബെയറർ’ എന്ന പ്രോഗ്രമിലാണ് താരം ചിത്രത്തിന്റെ നാൾവഴികളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും വൈകാരികമായി പ്രതികരിച്ചത്. ബാഹുബലിയുടെ നിർമാണം ഒരു യുദ്ധത്തിന് സമാനമായിരുന്നുവെന്നും നിർമാതാക്കൾ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്‌കാണ് അന്ന് ഏറ്റെടുത്തതെന്നും പ്രഭാസ് പറയുന്നു . ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ബാഹുബലി: ദി ബിഗിനിങ്’ റിലീസ് ചെയ്ത ആദ്യ

സലാ കളം വിട്ടത് പരിക്കിനെത്തുടർന്ന്; ഔദ്യോഗിക വിശദീകരണവുമായി പരിശീലകൻ രംഗത്ത്

വാഷിങ്ടൺ: ലോകകപ്പിൽ ഇറാനെതിരായ മത്സരത്തിനിടെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ കളംവിട്ടത് ഇടത് കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നെന്ന് പരിശീലകൻ ഹൊസാം ഹസൻ. 57-ാം മിനിറ്റിലാണ് സലാ കളംവിട്ടത്. പകരക്കാരനായി മുസ്തഫ സിക്കോ ഇറങ്ങി. സലായുടെ പരിക്ക് വിലയിരുത്തുകയാണെന്നും ടീം ഹോട്ടലിലേക്ക് മടങ്ങിയെത്തുമ്പോൾ ഇതിലും കൂടുതൽ പരിശോധന നടത്തുമെന്നും കോച്ച് അറിയിച്ചു. സലായുമായി സംസാരിച്ചെന്നും സുഖമായിരിക്കുന്നുവെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു . ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് ആദ്യമായാണ് ഈജിപ്ത് യോഗ്യത നേടുന്നത്. അതേസമയം ഇറാനെതിരായ മത്സരം 1-1 സമനിലയിൽ അവസാനിച്ചു.

വിജയഗാഥയുമായി രണ്ട് വർഷം; ‘കൽക്കി’ സിനിമാറ്റിക് യൂണിവേഴ്‌സ് അടുത്ത ഘട്ടത്തിലേക്ക്

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിൽ ഒന്നായ ‘കൽക്കി 2898 എഡി’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം. സ്വപ്‌നമായി തുടങ്ങി, പ്രേക്ഷകർ നെഞ്ചിലേറ്റിയതോടെ ആഗോള പ്രതിഭാസമായി മാറിയ ചിത്രത്തിന്റെ രണ്ടാം വാർഷികം ആഘോഷമാക്കുകയാണ് അണിയറപ്രവർത്തകരും സിനിമാ ലോകവും. ‘ഒരു സ്വപ്‌നത്തോടെയാണ് ഞങ്ങൾ തുടങ്ങിയത്… നിങ്ങളതിനെ ഒരു പ്രതിഭാസമാക്കി മാറ്റി. കൽക്കി സിനിമാറ്റിക് യൂണിവേഴ്‌സിന്റെ യാത്ര തുടരുകയാണ്’, എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സാമൂഹികമാധ്യമങ്ങളിൽ ഇങ്ങനെ കുറിക്കുകയുണ്ടായി . പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക

സ്ത്രീയാത്രക്കാർക്ക് തുണയായി പ്രിയദർശിനി; സ്വകാര്യബസുകൾക്ക് വെല്ലുവിളിയാകുന്നു

കോഴിക്കോട്: സ്ത്രീയാത്രക്കാർക്ക് ആവേശം, കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് സന്തോഷം, സ്വകാര്യബസ് ഉടമകൾക്കും തൊഴിലാളികൾക്കും ആശങ്ക… യു.ഡി.എഫ്. സർക്കാരിന്റെ അഭിമാനപദ്ധതിയായ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി പത്തുദിനം പിന്നിട്ടപ്പോൾ നിരത്തിലെ ചിത്രമിങ്ങനെ. പൊതുജനം സ്വീകരിച്ച പ്രിയപദ്ധതി സ്വകാര്യ ബസ് മേഖലയ്ക്ക് അത്ര പ്രിയങ്കരമല്ല. കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിവന്നതോടെ സ്വകാര്യബസുകളുടെ വരുമാനത്തിൽ ദിവസേന 3000 മുതൽ 6000 രൂപ വരെ കുറവുവരുന്നതായി കോഴിക്കോട് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതേസമയം, പദ്ധതിക്ക് പൊതുജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ്.

മന്ത്രി സമ്മാനിച്ച സൈക്കിൾ; രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ രക്ഷന്റെ മുഖത്ത് ചിരി വിരിഞ്ഞു

ചിന്നക്കനാൽ: അതൊരു തിങ്കളാഴ്ചയായിരുന്നു. കനത്തമഴയും മൂടൽമഞ്ഞു നിറഞ്ഞ അന്തരീക്ഷം. സ്‌കൂളിൽ പോകാനായി കുട ചൂടി അമ്മ മാരിക്കും സഹോദരി രക്ഷണയ്ക്കും ഒപ്പം സിങ്കുകണ്ടം-സൂര്യനെല്ലി റോഡിലേക്ക് നടന്നെത്തിയപ്പോഴായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. ആനക്കലിയിൽ രക്ഷന് അമ്മയെ നഷ്ടപ്പെട്ടു. മരണമുഖത്തുനിന്ന് കഷ്ടിച്ചാണ് രക്ഷൻ രക്ഷപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രക്ഷന്റെ ആരോഗ്യനിലയിൽ പുരോഗതി കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചു. ആനയുടെ ആക്രമണത്തിന് 18 ദിവസങ്ങൾക്ക് ശേഷം രക്ഷന്റെ ചുണ്ടിൽ ആദ്യമായി ഒരുപുഞ്ചിരി വിടർന്നു. തന്നെ സമ്മാനവുമായി ആശ്വസിപ്പിക്കാനെത്തിയ മന്ത്രി

​‘ഉറുമ്പിനെ ഫോട്ടോയെടുത്ത് മതിയായില്ലേ?’; നിവിൻ പോളിയും അൽഫോൺസ് പുത്രനും വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമയിൽ വലിയൊരു വിപ്ലവം സൃഷ്ടിച്ച ‘പ്രേമം’ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മലയാളികളുടെ പ്രിയതാരം നിവിൻ പോളിയും ഹിറ്റ് മേക്കർ അൽഫോൺസ് പുത്രനും വീണ്ടുമൊന്നിക്കുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘വിജയം’ എന്ന് പേരിട്ടിരിക്കുന്ന, നിവിൻ പോളിയുടെ കരിയറിലെ അൻപതാം ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പ്രഖ്യാപന വീഡിയോയുടെ ലോഞ്ചിങ് എറണാകുളം പത്മ തിയേറ്ററിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അരങ്ങേറി. വലിയൊരു കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട്, റേസിങ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ അൽഫോൺസ് പുത്രൻ ചിത്രത്തിൽ, മുൻ

ദുബായ് മാഫിയയുമായി ലക്ഷ്മിപ്രിയയ്ക്ക് ബന്ധം; ആരോപണവുമായി അൻസിബയുടെ സുഹൃത്ത് രംഗത്ത്

‘അമ്മ’ മുൻവൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടി അൻസിബ ഹസന്റെ സുഹൃത്തും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറുമായ മിഥിലാജ് അബ്ദുൾ. സിനിമാ മേഖലയിലെ ചില വ്യക്തികളെയും പെൺകുട്ടികളെയും ലക്ഷ്യംവെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയാ സംഘത്തിൽ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന് അൻസിബക്ക് അറിയാമായിരുന്നുവെന്ന് മിഥിലാജ് ആരോപിച്ചു. മകളുടെ പേരിൽ നടത്തുന്ന സൊസൈറ്റിയുടെ മറവിൽ ലക്ഷ്മിപ്രിയ കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുവെന്ന് അൻസിബക്ക് വിവരം ലഭിച്ചതായും മിഥിലാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു . അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ ഹിൽപാലസ് വനിതാ സെല്ലിൽ

ക്ഷേത്രദർശനത്തിനിടെ ദുരന്തം; കുരങ്ങുകൾ ആക്രമിക്കാൻ എത്തിയതിനിടെ നിലതെറ്റി വീണ് യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ക്ഷേത്ര സന്ദർശനത്തിനിടെ യുവതി മലമുകളിൽനിന്ന് വീണുമരിച്ചു. തൂത്തുക്കുടി ജില്ലയിലെ സൗത്ത് തിട്ടങ്കുളം സ്വദേശിനിയായ അനിത (24) ആണ് മരിച്ചത്. കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ അവ കൂട്ടമായെത്തിയപ്പോൾ പരിഭ്രാന്തയായ യുവതി അടിതെറ്റി താഴേയ്ക്ക് വീഴുകയായിരുന്നു. കഴുഗുമലൈ കഴുഗസാലമൂർത്തി ക്ഷേത്രത്തിന് മുകളിലുള്ള ഉച്ചിപ്പിള്ളയാർ സന്നിധിക്കടുത്താണ് അപകടം നടന്നത്. അനിത സംഭവസ്ഥലത്തു തന്നെ മരിച്ചു. അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് മൃതദേഹം വീണ്ടെടുത്തത്. ഭർത്താവ് സുരേഷിനൊപ്പമാണ് യുവതി ക്ഷേത്രദർശനത്തിന് എത്തിയത്. വിദേശത്ത് ജോലിചെയ്യുന്ന സുരേഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്.

തെരഞ്ഞെടുപ്പ് തോൽവി: നാല് മണ്ഡലങ്ങളിലെ റിപ്പോർട്ടിൽ തിരുത്തുമായി സി.പി.ഐ; കേരളത്തിൽ സംഘടനാ ദൗർബല്യം സമ്മതിച്ച് സി.പി.എം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ നാലിടത്ത് തിരുത്തൽ നിർദേശിച്ച് സംസ്ഥാന കൗൺസിൽ. മാറ്റംവരുത്തിയശേഷം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. ഇതനുസരിച്ച് ഈമാസം 16, 17 തീയതികളിൽനടന്ന സംസ്ഥാന കൗൺസിൽ യോഗം കഴിഞ്ഞ് എട്ടുദിവസത്തിനു ശേഷമാണ് പാർട്ടി റിപ്പോർട്ടിങ് നടത്തുന്നത്. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ഏറിയും കുറഞ്ഞും ജനങ്ങളിലെത്തിയിട്ടുണ്ട്. അതിനാൽ, ഭരണവിരുദ്ധവികാരം പ്രകടമായിരുന്നില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. സർക്കാരിനെതിരേയുള്ള വികാരമാണ് യു.ഡി.എഫിന് വോട്ടായി മാറിയതെന്നും ഭരണവിരുദ്ധവികാരം തോൽവിക്ക് കാരണമായെന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണ്

എക്‌സാലോജിക് കേസ്: അന്വേഷണം മുൻ മുഖ്യമന്ത്രിയിലേക്കും; തെളിവുകൾ ലഭിച്ചാൽ സമൻസ് അയക്കുമെന്ന് എസ്.എഫ്.ഐ.ഒ (SFIO)

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നതിലേക്കാണ് ഇപ്പോൾ ഇഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് കമ്പനിക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചോ എന്ന് പരിശോധിക്കുന്നതിനൊപ്പം പിണറായി വിജയനും സിഎംആർഎല്ലും തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയിൽ വരുന്നു പിണറായി വിജയൻ ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപാണ് അദ്ദേഹത്തിന്റെ മകൾ വീണ