ദുബായ് മാഫിയയുമായി ലക്ഷ്മിപ്രിയയ്ക്ക് ബന്ധം; ആരോപണവുമായി അൻസിബയുടെ സുഹൃത്ത് രംഗത്ത്

‘അമ്മ’ മുൻവൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടി അൻസിബ ഹസന്റെ സുഹൃത്തും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറുമായ മിഥിലാജ് അബ്ദുൾ. സിനിമാ മേഖലയിലെ ചില വ്യക്തികളെയും പെൺകുട്ടികളെയും ലക്ഷ്യംവെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയാ സംഘത്തിൽ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന് അൻസിബക്ക് അറിയാമായിരുന്നുവെന്ന് മിഥിലാജ് ആരോപിച്ചു. മകളുടെ പേരിൽ നടത്തുന്ന സൊസൈറ്റിയുടെ മറവിൽ ലക്ഷ്മിപ്രിയ കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുവെന്ന് അൻസിബക്ക് വിവരം ലഭിച്ചതായും മിഥിലാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു .

അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ ഹിൽപാലസ് വനിതാ സെല്ലിൽ നൽകിയ പരാതിയുടെ പൂർണ്ണരൂപവും മിഥിലാജ് പുറത്തുവിട്ടു. വിവരാവകാശനിയമപ്രകാരം ലഭിച്ചതെന്ന് രേഖപ്പെടുത്തിയ പരാതിയുടെ പകർപ്പാണ് മിഥിലാജ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.

നേരത്തെ, ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെ അൻസിബ ഹസൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു പരാതി നൽകിയത് . ഈ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ മിഥിലാജിനെക്കുറിച്ചും പറഞ്ഞിരുന്നു .

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.