പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഫാമിലെത്തിച്ചു , പൂജയുടെ പേരിൽ മുറിയിലെത്തിച്ച് പീഡനം; പീഡിപ്പിച്ചയാൾ അറസ്റ്റിൽ

പാലക്കാട്: പൂജയുടെ പേരിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി അതിക്രമം കാട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ സ്വദേശി എം. സിറാജാണ് പാലക്കാട് ചിറ്റൂരിൽവെച്ച് പിടിയിലായത്. പെൺസുഹൃത്തിന്റെ പതിനാറുകാരിയായ മകളെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്.

കുറച്ചുനാളുകൾക്ക് മുൻപാണ് സിറാജ് ചിറ്റൂരിലെത്തിയത്. ഇവിടെവെച്ചാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയായ യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. മകൾക്ക് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ഇയാൾ യുവതിയെ ധരിപ്പിച്ചു.

തുടർന്ന്, ഫാമിലേക്ക് യുവതിയെയും മകളെയും സഹോദരനേയും സിറാജ് വിളിച്ചുവരുത്തി. പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് കുട്ടിയുമായി ഇയാൾ ഒരു മുറിയിലേക്ക് പോയി. അമ്മയോടും സഹോദരനോടും മറ്റൊരു മുറിയിൽ ഇരിക്കാനും ആവശ്യപ്പെട്ടു.

അടച്ചിട്ട മുറിയിൽവെച്ച് സിറാജ് അതിക്രമം കാട്ടിയതോടെ പെൺകുട്ടി ബഹളംവെച്ചു. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് സിറാജിനെ ചിറ്റൂർ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡു ചെയ്തു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.