തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ നാലിടത്ത് തിരുത്തൽ നിർദേശിച്ച് സംസ്ഥാന കൗൺസിൽ. മാറ്റംവരുത്തിയശേഷം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. ഇതനുസരിച്ച് ഈമാസം 16, 17 തീയതികളിൽനടന്ന സംസ്ഥാന കൗൺസിൽ യോഗം കഴിഞ്ഞ് എട്ടുദിവസത്തിനു ശേഷമാണ് പാർട്ടി റിപ്പോർട്ടിങ് നടത്തുന്നത്.
സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ഏറിയും കുറഞ്ഞും ജനങ്ങളിലെത്തിയിട്ടുണ്ട്. അതിനാൽ, ഭരണവിരുദ്ധവികാരം പ്രകടമായിരുന്നില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്.
സർക്കാരിനെതിരേയുള്ള വികാരമാണ് യു.ഡി.എഫിന് വോട്ടായി മാറിയതെന്നും ഭരണവിരുദ്ധവികാരം തോൽവിക്ക് കാരണമായെന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണ് കൗൺസിൽ നിർദേശിച്ചത്.
പ്രചാരണം പിഴച്ചു
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയുണ്ടായെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കൃത്യമായി പറയണമെന്നായിരുന്നു തിരുത്തൽ. ‘എൽ.ഡി.എഫ്. അല്ലാതെ മറ്റാര്’ എന്ന പ്രചാരണവാക്യംതന്നെ തെറ്റായിരുന്നു. സി.പി.എം. അല്ലാതെ മറ്റാര് എന്നതാണ് ജനങ്ങൾക്ക് ബോധ്യമായത്.
നാല് ദിവസമായി വീട് പൂട്ടിയിട്ട നിലയിൽ, ഫോണുകൾ സ്വിച്ച് ഓഫ്; വാണിയംകുളത്തെ ആ മൂന്നംഗ കുടുംബം എവിടെ? ദുരൂഹതയേറ്റി സിസിടിവി ദൃശ്യങ്ങൾ!
ഇടതുമുന്നണിയിൽ സി.പി.എം. മാത്രമാണ് മത്സരിക്കുന്നതെന്ന രീതിയിലായി. പിണറായി വിജയന്റെ ഒറ്റച്ചിത്രം പതിച്ച് നടത്തിയ പ്രചാരണ ബോർഡും പരാജയത്തിന്റെ കാരണമായി. ഇതുരണ്ടും തെറ്റിപ്പോയെന്ന് റിപ്പോർട്ടിൽ ചേർത്തു.


“സതീശനെ ഇനി കാണണ്ട, പിച്ചച്ചട്ടിയുമായി നിൽക്കില്ല” , സുരേഷ് ഗോപി ആദ്യം അമ്മ ശുദ്ധീകരിക്കട്ടെ!”; മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജി. സുകുമാരൻ നായർ!







