ചിന്നക്കനാൽ: അതൊരു തിങ്കളാഴ്ചയായിരുന്നു. കനത്തമഴയും മൂടൽമഞ്ഞു നിറഞ്ഞ അന്തരീക്ഷം. സ്‌കൂളിൽ പോകാനായി കുട ചൂടി അമ്മ മാരിക്കും സഹോദരി രക്ഷണയ്ക്കും ഒപ്പം സിങ്കുകണ്ടം-സൂര്യനെല്ലി റോഡിലേക്ക് നടന്നെത്തിയപ്പോഴായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. ആനക്കലിയിൽ രക്ഷന് അമ്മയെ നഷ്ടപ്പെട്ടു. മരണമുഖത്തുനിന്ന് കഷ്ടിച്ചാണ് രക്ഷൻ രക്ഷപ്പെട്ടത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രക്ഷന്റെ ആരോഗ്യനിലയിൽ പുരോഗതി കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചു. ആനയുടെ ആക്രമണത്തിന് 18 ദിവസങ്ങൾക്ക് ശേഷം രക്ഷന്റെ ചുണ്ടിൽ ആദ്യമായി ഒരുപുഞ്ചിരി വിടർന്നു. തന്നെ സമ്മാനവുമായി ആശ്വസിപ്പിക്കാനെത്തിയ മന്ത്രി ഷിബു ബേബിജോണിനെ കണ്ടപ്പോഴായിരുന്നു ആ ചിരി വിടർന്നത്.
ചിന്നക്കനാൽ ലോക്ക്ഹാർട്ട് എസ്‌റ്റേറ്റിൽ പുതുക്കാട് ഡിവിഷനിൽ മാരിയുടെ സഹോദരി മുനിയമ്മയുടെയും ഭർത്താവ് മുനിയാണ്ടിയുടെയും സംരക്ഷണത്തിലാണ് കുട്ടികൾ കഴിയുന്നത്. ചിന്നക്കനാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് രക്ഷൻ. രക്ഷിണ ഇതേ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയുമാണ് .
കട്ടിലിൽ ഇരിക്കുകയായിരുന്ന രക്ഷന് അടുത്തെത്തി മന്ത്രി കുശലം ചോദിച്ചു. സൈക്കിൾ ഉണ്ടോ എന്നായി പിന്നീട് മന്ത്രിയുടെ ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോൾ ഞാൻ കൊണ്ടുവന്നിട്ടുണ്ടെന്നുണ്ടെന്ന് മന്ത്രി. അപ്പോൾ രക്ഷന്റെ മുഖത്ത് ചെറുചിരി പടർന്നു .
വിയ്യൂർ സെൻട്രൽ ജയിലിൽ നാളെ അസാധാരണ സത്യപ്രതിജ്ഞ ; സമയം വരെ കുറിച്ചു നൽകി കോടതി ; കേരളത്തിൽ ഇത് ആദ്യത്തെ സംഭവം!
രക്ഷണ ക്ലാസിൽ ഒന്നാമതാണെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ, പഠിച്ച് ആരാകണമെന്നാണ് ആഗ്രഹമെന്ന് മന്ത്രിയുടെ ചോദ്യം. ഡോക്ടറാകണമെന്ന് രക്ഷണ. എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രിയുടെ ഉറപ്പ്. പഠനത്തിന് കിട്ടിയ അംഗീകാരങ്ങളുടെ ചിത്രങ്ങളും രക്ഷണ മന്ത്രി മാമനെ കാണിച്ചു കൊടുത്തു .
അതിനു ശേഷം വീടിന് പുറത്തിറങ്ങി പുതിയ സൈക്കിളുകൾ കണ്ടപ്പോൾ രണ്ടുപേരും ഡബിൾ ഹാപ്പി. ആളൊഴിഞ്ഞപ്പോൾ റോഡിലൂടെ കൂട്ടുകാർക്കൊപ്പം സൈക്കിൾ ഉരുട്ടി നടന്ന രക്ഷണയോട് രഹസ്യമായി ചോദിച്ചു, എന്താ കയറി ഇരുന്ന് ചവിട്ടാത്തതെന്ന്. അതിന് ചവിട്ടാൻ അറിയണ്ടേ എന്ന് കുസൃതി കലർന്ന മറുപടിയും , ഒപ്പം വൈകാതെ തന്നെ പഠിച്ചിരിക്കും എന്ന ഉറപ്പും.


ഇന്ന് കേരളം ഉണർന്നത് മഴയിൽ വിറങ്ങലിച്ച് ; 2018 ആവർത്തിക്കുമോ? മഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ഇതൊക്കെ!







