തൃശൂര്‍: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചുതന്നെ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സുഗതനെ ജയിലിന് പുറത്തേക്ക് വിടുന്നതിനെ സർക്കാർ ശക്തമായി എതിർത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ബദൽ പരിഹാരവുമായി കോടതി മുന്നോട്ടുവന്നത്.
ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തിൽ വിലക്കില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. സത്യപ്രതിജ്ഞയ്ക്ക് ജയിലിൽ ആവശ്യമായ സൗകര്യമൊരുക്കാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു.
സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ജയിലിൽനിന്ന് പുറത്തിറങ്ങി കോർപറേഷനിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 24ലെ വിധി അനുസരിച്ച് നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന നിർദേശം പാലിക്കാൻ കഴിയാത്തത് കാപ്പ ചുമത്തി ജയിലിൽ അടച്ചതു കൊണ്ടാണെന്നും, ഇത് തന്റെ ജനാധിപത്യപരമായ അവകാശത്തെ ഹനിക്കുന്നതാണെന്നും സുഗതൻ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ സുഗതനെ പുറത്തുവിടുന്നത് ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കുമെന്നും, ജൂൺ 25ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം കോർപറേഷനിൽ ഉണ്ടായ സംഘർഷാവസ്ഥ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി സർക്കാർ കടുത്ത എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് ജയിലിനുള്ളിൽ തന്നെ ചടങ്ങ് നടത്താൻ കോടതി തീരുമാനിച്ചത്.
നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ സുഗതന് ജൂലൈ 13 വൈകിട്ട് 5 മുതൽ ജൂലൈ 14 രാത്രി 9 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും, ഇത് കാപ്പ കേസിന് ബാധകമല്ലായിരുന്നു എന്നതിനാൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതി കൂടി ആവശ്യമായിരുന്നു. ഇപ്പോൾ ജയിലിനുള്ളിൽ ചടങ്ങ് നടത്താൻ അനുമതി ലഭിച്ചതോടെ ഈ കടമ്പയും നീങ്ങി.
കേസിന്റെ പൂർണ്ണമായ പശ്ചാത്തലം വായിക്കാം
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സിപിഎം കൗൺസിലർ നൽകിയ ഹർജിയിൽ ജൂൺ 24ന് ഹൈക്കോടതി സുഗതൻ ഉൾപ്പെടെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു.
ഗുരുദേവന്റെ പേരിലായിരുന്നു സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. നിയമപ്രകാരം ദൈവത്തിന്റെ പേരിലോ സത്യവാങ്മൂലത്തിലൂടെയോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്നും, ‘ദൈവം’ എന്ന വാക്കിന് വിപുലീകരണം അനുവദനീയമല്ലെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.
അതേ ദിവസം തന്നെ 19 കൗൺസിലർമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, ജയിലിൽ ആയിരുന്നതിനാൽ സുഗതന് അതിന് കഴിഞ്ഞിരുന്നില്ല. സുഗതൻ ഇല്ലാതെ കോർപറേഷനിൽ ബിജെപിക്ക് ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണ്.
നിലവിൽ ഈ വിധി സർക്കാരിന് തിരിച്ചടിതന്നെയാണ്. എന്നാൽ കോടതി വിധിയെ മാനിക്കുകയല്ലാതെ സർക്കാരിന് മറ്റൊന്നും ചെയ്യാൻ സാധിക്കില്ല. നിലവിൽ കേരളത്തിലെ ആദ്യത്തെ ജയിൽമുറി സത്യപ്രതിജ്ഞയായി സുഗതന്റെ കേസ് മാറുകയാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


12 വർഷത്തെ അധ്യാപന പരിചയത്തിൽ കെ ടി ജലീൽ പഠിച്ചത്?; ചെവിയിൽ നുള്ളിയത് വാത്സല്യം കൊണ്ടോ? ; അടിത്തതൊന്നും ഇല്ലല്ലോ? ; മണ്ണാർക്കാട്ട് സംഭവിച്ചതിൽ ബാലാവകാശ കമ്മീഷൻ കേസ് എടുത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ!







