കൊച്ചി : കതൃക്കടവ് അൽ റീം കുഴിമന്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരിൽ നിന്നു ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. ഷാഹിർഷാ അറിയിച്ചു. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരിൽ
തൊടുപുഴ: ഭക്ഷണം പുറത്തുനിന്ന് വാങ്ങുന്നതിനു മാത്രമല്ല, വീട്ടിൽ പാചകം ചെയ്യാനുള്ള സാധനങ്ങൾ വാങ്ങുന്നതിനും മലയാളികൾ ഇപ്പോൾ രണ്ടുവട്ടം ആലോചിക്കേണ്ട സ്ഥിതിയാണ്. പാചകവാതക വില, മീൻ-ഇറച്ചി-പച്ചക്കറി വിലക്കയറ്റം എന്നിവ ഒരുമിച്ചു വന്നതോടെ ഇടത്തരം കുടുംബങ്ങളുടെ പ്രതിമാസ ബജറ്റ് കീഴ്മേൽ മറിയുകയാണ്. നിലവിൽ, ജൂലൈ 31 വരെ നീളുന്ന ട്രോളിങ് നിരോധനമാണ് മത്സ്യവിപണിയിലെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ലഭ്യത കുറഞ്ഞതോടെ മത്തിക്ക് കിലോഗ്രാമിന് 200–220 രൂപയും അയലയ്ക്ക് 260–320 രൂപയുമായി. ഓലക്കുടിക്ക് 560 രൂപ വരെയും കേരയ്ക്ക് (തുണ്ടം) 520–560
കൊച്ചി : കാറും കോളും നിറഞ്ഞ കഠിനതകളുടെ നാളുകളില്‍ റൊണാള്‍ഡോയ്ക്ക് അമ്മ വിളമ്പിയ രുചി മാന്ത്രികത ആരാധകരേ വരുവിന്‍, ഇതാ അത് ഇവിടെയുണ്ട്, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കൊച്ചു കേരളത്തില്‍,റൊണാള്‍ഡോയുടെ പ്രിയ വിഭവമായ ബകല്യാവു അ ബ്രാഷ്. കളിക്കളത്തിലെ മികവിലും ആരാധകപ്പടയുടെ വലുപ്പത്തിലും രാജവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പ്രിയപ്പെട്ട ഭക്ഷണം നല്ല സ്വയമ്പന്‍ പോര്‍ച്ചുഗീസ് മീന്‍കറി. ആരോഗ്യകാര്യത്തിലും ഫിറ്റ്‌നെസ്സിലും അതീവ ശ്രദ്ധാലു ആയ റൊണാള്‍ഡോ ഒരിക്കല്‍ ഇഷ്ടഭക്ഷണത്തെക്കുറിച്ച് മനസ് തുറന്നപ്പോള്‍ ആ പേരു കേട്ട് അത്ഭുതപ്പെട്ടവര്‍ക്കുളള മറുപടിയും



