“മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് കോടി ആവശ്യപ്പെട്ടതായി പറയുന്ന ഫോൺ കോൾ… ഇത്രയും നാൾ മറച്ചുവെച്ചത് ഇതായിരുന്നു , പിന്നിലെ യഥാർത്ഥ മുഖം !

Elathur MLA Vidya Balakrishnan files cyber complaint over fake minister post offer scam

കോഴിക്കോട് : സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയെ ചുറ്റിപ്പറ്റിയ അഭ്യൂഹങ്ങൾക്കിടെ, മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാനുള്ള ശ്രമം. എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെ ലക്ഷ്യമിട്ട് വാട്സാപ്പിലൂടെ എത്തിയ വ്യാജ ഫോൺ കോൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻവരുമെന്നും മന്ത്രിയാക്കണമെങ്കിൽ മൂന്നുകോടി രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു വാട്സാപ്പ് കോൾ വന്നത്. വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്നാണ് വിളിച്ച ആൾ പറഞ്ഞത്. സംശയം തോന്നിയ എംഎൽഎ കാര്യം പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിനെ അറിയിച്ചപ്പോൾ അങ്ങനെയൊരു ഫോൺ കോൾ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് എംഎൽഎ കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകി.

ജൂലായ് ആറിനാണ് വാട്സാപ്പ് കോൾ വന്നത്. ഇംഗ്ലീഷിലായിരുന്നു സംസാരം. വയനാട് എംപിയുടെ ഓഫീസിൽ നിന്ന് രാജ്‌കുമാർ ആണെന്നാണ് പരിചയപ്പെടുത്തിയത്. ജില്ലയിലെ ഒരു എംപിയാണ് ഫോൺ നമ്പർ തന്നതെന്നും ഇയാൾ പറഞ്ഞു. മന്ത്രിയാക്കാമെന്ന വാഗ്ദാനം തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ട എംഎൽഎ പണം തരാമെന്നും എങ്ങനെയാണ് നിങ്ങൾ തന്നെ മന്ത്രിയാക്കാൻ പോകുന്നതെന്നും തിരിച്ചുചോദിച്ചു.

ഏകദേശം 10 മിനിട്ട് നീണ്ട സംസാരത്തിലൂടെ മന്ത്രിയാക്കാൻ നടത്തുന്ന ഓപ്പറേഷൻ വിവരിച്ചു. പിന്നീട് ഫോൺ കട്ട് ചെയ്ത ശേഷം എംഎൽഎ തന്റെ ഫോൺ നമ്പർ നൽകിയെന്നും പറഞ്ഞ എംപിയെ വിളിച്ച് കാര്യങ്ങൾ അറിയിച്ചു. എഐസിസി ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ വാങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് ഇരുവരും ചേർന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ വിളിച്ചന്വേഷിച്ചത്. ഡൽഹിയിൽ നിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.