കണ്ണൂർ: തന്നെക്കുറിച്ച് വ്യാജവാർത്ത നൽകിയവർക്കെതിരെ എന്തായാലും മാനനഷ്ടക്കേസ് നൽകുമെന്നും അത്തരക്കാർക്ക് മാപ്പില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. ഒരു എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്നടക്കമുള്ള വ്യാജവാർത്തകൾക്കെതിരെയാണ് ശ്രീമതിയുടെ പ്രതികരണം.
വാർത്ത നൽകിയ പലരും തന്നെ വിളിച്ചിരുന്നെന്നും കാലിൽ വീണ് മാപ്പുചോദിക്കുന്നതായി അറിയിച്ചെന്നും ശ്രീമതി പറഞ്ഞു. കൂടാതെ, കോൺഗ്രസിലെയും ബിജെപിയിലെയും നേതാക്കൾ വിളിച്ച് പിന്തുണ അറിയിച്ചതായും അവർ വ്യക്തമാക്കി. സൈബർ ഇടങ്ങളിലെ മോശം പോർവിളികൾ അവസാനിപ്പിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവ് പിടി തോമസ് മുൻപ് ചില വ്യാജ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിച്ചിരുന്നതായും അന്ന് രോഗാവസ്ഥയിൽ ആയിരുന്നതിനാലാണ് നിയമ നടപടി സ്വീകരിക്കത്തതെന്നും ശ്രീമതി പറഞ്ഞു. ഇന്നലെ വ്യാജവാർത്തകൾക്കെതിരെ വിതുമ്പി കരഞ്ഞുകൊണ്ടാണ് ശ്രീമതി പ്രതികരിച്ചത്.പി കെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും അങ്ങനെയുള്ള വ്യാജപ്രചരണം കാലങ്ങളായി നടക്കുന്നുണ്ടെന്നും ശ്രീമതി പറഞ്ഞു. ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി കൂട്ടിച്ചേർത്തു.
സോഡാ കുപ്പിയിൽ ഗോളി ഇട്ടാൽ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ കഴിയൂ’; എവിടെയായാലും ഏകാധിപതികള്‍ തകരും,എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഗണേഷ് കുമാർ


പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എല്ലാം വ്യക്തം; തൂങ്ങിമരണം സ്ഥിരീകരിച്ചു, പ്രതിയെ ഉറപ്പിക്കാൻ പോലീസ്; ആൺസുഹൃത്ത് അരുൺ ചെയ്തത് ഇതൊക്കെ?







