യുദ്ധം അവസാനിക്കാത്തതിന്റെ രഹസ്യം ഇതാണോ? മുജ്തബ ഖമേനിക്കായുള്ള തിരച്ചിലിൽ CIAയും മോസാദും; ഇറാനിലെ ഭരണമാറ്റം അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യമോ?

ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള വിശകലനം സൂചിപ്പിക്കുന്ന ദൃശ്യത്തിൽ മുജ്തബ ഖമേനി, അമേരിക്ക, ഇസ്രായേൽ, CIA, മോസാദ് എന്നിവയുടെ പ്രതീകാത്മക ചിത്രം

ഇറാൻ യുദ്ധം എന്ന് അവസാനിക്കും ? എങ്ങനെയായിരിക്കും ഈ സംഘർഷങ്ങളുടെ അന്ത്യം? യുദ്ധം തുടങ്ങിയ അന്നുമുതൽ ഉയർന്നു തുടങ്ങിയ എണ്ണ വില ഇതുവരെ താഴേക്ക് വന്നിട്ടില്ല, ഇതിനൊരു മാറ്റം ഉണ്ടാകില്ലേ എന്ന ചോദ്യം നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും ഉയർന്നു കേൾക്കുന്നുണ്ട്. എന്താണ് അമേരിക്കയുടെ ലക്ഷ്യം. ആ വലിയ ചോദ്യത്തിനുള്ള ഉത്തരങ്ങളിലേക്കുള്ള ഒരു അന്വേഷണം നമുക്ക് നടത്താം. കൊന്ന് തീർക്കാൻ തന്നെയാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും തീരുമാനം… പക്ഷേ, ലക്ഷ്യമിട്ട ആളെ കിട്ടാത്തതുകൊണ്ട് യുദ്ധം ഇങ്ങനെ നീണ്ടുപോകുന്നു എന്ന വിലയിരുത്തലുകളാണ്

ഇന്നലെ ആക്രമണ ഭീഷണി… ഇന്ന് യുദ്ധവിരാമ പ്രഖ്യാപനം; ഇറാനെതിരായ ആക്രമണം നിർത്തി ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും വമ്പൻ പ്രഖ്യാപനം!

ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിയതായി പ്രഖ്യാപിക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനുമേലുള്ള ആക്രമണങ്ങൾ റദ്ദാക്കിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ടെഹ്‌റാന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടേയും അഭ്യർഥന പ്രകാരമാണ് തീരുമാനം. ട്രൂത്ത് സോഷ്യലിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. പശ്ചിമേഷ്യയിലെ സഖ്യകക്ഷികൾ ചേർന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വ്യവസ്ഥകളിലേക്ക് എത്തിയതായും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ അഭ്യർഥന പ്രകാരം, ‘ലോകത്തിന്റെ ഭാവി നന്മയ്ക്കും വിജയകരവും സമൃദ്ധവുമായ ഒരു ഇറാനെ നിലനിർത്തുന്നതിനും  അതിജീവനത്തിനും വേണ്ടി ആക്രമണം റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നു’. ഇസ്രയേലും അമേരിക്കയ്‌ക്കൊപ്പം ഈ പ്രതിബദ്ധതയിൽ ചേരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ