തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി, പാര്‍ട്ടിയെ കാര്‍ന്നുതിന്നുന്ന ഫണ്ട് തട്ടിപ്പ് വിവാദങ്ങള്‍.. ഉള്‍പ്പാര്‍ട്ടി പോര്, വിഭാഗീയത. അങ്ങനെ സിപിഎം കഴിഞ്ഞ കുറച്ചുനാളുകളായി വലിയ പ്രതിസന്ധി നേരിടുകയാണ്. ഇങ്ങനെ പോയാല്‍ കാല്‍ചുവട്ടില്‍ അവശേഷിക്കുന്ന മണ്ണ് കൂടി ഒലിച്ചുപോകുമെന്ന് തലതൊട്ടപ്പന്‍മാര്‍ക്ക് മനസിലായി. ചുരുക്കി പറഞ്ഞാല്‍ പുതിയ തലമുറ വേറെ വഴിക്ക് പോയി തുടങ്ങിയെന്ന് തിരിച്ചറിഞ്ഞു. ഇനി തൊലിപ്പുറത്തെ ചികില്‍സ പോര ആഴത്തില്‍ വേണം, അതായത് പാറ്റകളടക്കം അടിച്ചോണ്ടു പോയ ക്ഷുഭിത യൗവനത്തെ തിരിച്ചുകൊണ്ടു വരാന്‍ ജെന്‍സി മോഡിലേയ്ക്ക് നീങ്ങാന്‍ സഖാക്കള്‍

