വന്ദേമാതരവും ഇനി ദേശീയഗാന പദവിയിൽ; ബിൽ ലോക്സഭയും പാസാക്കി, “ജനങ്ങളെ ഭിന്നിപ്പിക്കുന്നു” എന്ന് കനിമൊഴി ; ആലാപനം മനഃപൂർവം തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ്!

Vande Mataram Bill Lok Sabha passed Parliament approval വന്ദേമാതരം ബിൽ ചിത്രം

ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ പരിരക്ഷ ‘വന്ദേമാതര’ത്തിനും നൽകുന്ന Prevention of Insults to National Honour (Amendment) Bill, 2026 ലോക്സഭയും പാസാക്കി. ഇതോടെ ബില്ലിന് പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ലഭിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് 1971ലെ ദേശീയ ബഹുമതി നിയമം കൂടുതൽ ഭേദഗതി ചെയ്യുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ പ്രകാരമുള്ള കുറ്റങ്ങൾക്ക് പരമാവധി മൂന്ന് വർഷം വരെ തടവോ പിഴയോ