‘വലത് ഇടുപ്പിലെ നാല് ടെൻഡണുകളിൽ ഒന്ന് വേർപ്പെട്ടു’; ആറാഴ്ച വിശ്രമത്തിലേക്ക് രശ്മിക മന്ദാന, ‘ശരീരത്തെ യന്ത്രമായി കാണരുത്’ എന്ന വൈറൽ വാക്കുകൾ; ‘ഇത് അടുത്തിടെയുള്ള മൂന്നാമത്തെ പരിക്ക്!

രശ്മിക മന്ദാന പരിക്ക്

ചിത്രീകരണത്തിനിടെ പരിക്കേറ്റ രശ്മികയുടെ അവസ്ഥ എന്തായി എന്നറിയാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് രശ്‌മിക തന്നെ അവസ്ഥ തുറന്നു പറഞ്ഞ് സമൂഹ മാധ്യമ പോസ്റ്റുമായി എത്തിയിരിക്കുന്നത്. താൻ ഇപ്പൊൾ വിശ്രമത്തിലാണെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് നടി രശ്മിക മന്ദാന. മൈസ എന്ന ചിത്രത്തിന്റെ നൃത്ത ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റതെന്ന് നടി ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. അടുത്ത കാലത്തായി തനിക്ക് ഏൽക്കുന്ന തുടർച്ചയായ മൂന്നാമത്തെ പരിക്കാണിതെന്നും രശ്മിക വെളിപ്പെടുത്തി. വലതുവശത്തെ ഇടുപ്പിലെ നാല് ടെൻഡണുകളിൽ ഒന്ന് വേർപ്പെട്ട നിലയിലാണെന്നും നടി അറിയിച്ചു. കാൽ ശരിയായി ഉയർത്താൻ