ചിത്രീകരണത്തിനിടെ പരിക്കേറ്റ രശ്മികയുടെ അവസ്ഥ എന്തായി എന്നറിയാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് രശ്മിക തന്നെ അവസ്ഥ തുറന്നു പറഞ്ഞ് സമൂഹ മാധ്യമ പോസ്റ്റുമായി എത്തിയിരിക്കുന്നത്. താൻ ഇപ്പൊൾ വിശ്രമത്തിലാണെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് നടി രശ്മിക മന്ദാന. മൈസ എന്ന ചിത്രത്തിന്റെ നൃത്ത ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റതെന്ന് നടി ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. അടുത്ത കാലത്തായി തനിക്ക് ഏൽക്കുന്ന തുടർച്ചയായ മൂന്നാമത്തെ പരിക്കാണിതെന്നും രശ്മിക വെളിപ്പെടുത്തി.
വലതുവശത്തെ ഇടുപ്പിലെ നാല് ടെൻഡണുകളിൽ ഒന്ന് വേർപ്പെട്ട നിലയിലാണെന്നും നടി അറിയിച്ചു. കാൽ ശരിയായി ഉയർത്താൻ സാധിക്കണമെങ്കിൽ ഇത് പൂർവസ്ഥിതിയിലാകണം. താൻ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും അഗ്രസീവായ ചിത്രമാണ് ‘മൈസ’. ഇതിന്റെ നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നും താരം വ്യക്തമാക്കി.
ശരീരത്തെ ഒരു യന്ത്രമായി കാണാതെ മനുഷ്യശരീരമായി കാണാൻ താൻ സ്വയം പഠിക്കണമെന്ന് രശ്മിക കുറിച്ചു. സഹിക്കാവുന്ന വേദനയേ ഇപ്പോഴുള്ളൂവെന്നും നടി വ്യക്തമാക്കി. നിർബന്ധിത ഇടവേളയായി ഇപ്പോഴത്തെ വിശ്രമകാലത്തെ കാണുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
വിശ്രമകാലത്ത് പസിലുകൾ സോൾവ് ചെയ്താണ് സമയം ചെലവഴിക്കുന്നത്. സ്ഥിരം വർക്കൗട്ടും ഓട്ടവും മുടങ്ങിയതിൽ വിഷമമുണ്ടെന്നും താരം തമാശരൂപേണ പറഞ്ഞു.
“ആരാധകർ ആശങ്കപ്പെടേണ്ടതില്ല. ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാമെന്നും രശ്മിക കുറിപ്പിൽ പറയുന്നു.
നേരത്തെ, നൃത്ത ചിത്രീകരണത്തിനിടെ ഇടുപ്പിലെ ടെൻഡണിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് രശ്മികയോട് ആറാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹത്തിനുശേഷം രശ്മിക ‘മൈസ’യിൽ അഭിനയിച്ചുവരികയാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഷെയിം ഓണ്‍ പൃഥിരാജ്; വീണ്ടും ഒരു പ്രൊപ്പഗന്‍ഡാ മൂവി; എന്തിനോവേണ്ടി തിളക്കുന്ന സാമ്പാര്‍; യാതൊരു ലോജിക്കുമില്ലാത്ത സ്ക്രിപ്റ്റ്; വലിച്ചുനീട്ടല്‍ അസഹനീയം; കൊട്ടിഘോഷിച്ചുവന്ന ‘ഐ, നോബഡി’ ചവറായി മാറുമ്പോള്‍!







