പാലക്കാട്: പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി സി.പി. ജോൺ. പ്രസംഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന പാഠമാണ് താൻ ഇതിൽനിന്ന് പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. താൻ തെറ്റായ പരാമർശമൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
‘പ്രസംഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം എന്ന കാര്യമാണ് ഞാൻ വിവാദത്തിലൂടെ പഠിച്ചത്. ഞാൻ തെറ്റായ പരാമർശമൊന്നും നടത്തിയിട്ടില്ല. വളരെ കൂളായി പണ്ടത്തേപ്പോലെ പ്രസംഗിക്കരുത് എന്നൊരു പാഠമാണ് ഇതിൽനിന്ന് ലഭിച്ചത്. എല്ലാവരും ഞാൻ പറയുന്നത് സൂക്ഷ്മമായി നോക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇനി കൂടുതൽ ശ്രദ്ധയോടെ സംസാരിക്കും’, സി.പി. ജോൺ പറഞ്ഞു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


പിഎസ്സി പരീക്ഷ തട്ടിപ്പ് കേസ്; ഒടുവിൽ നിർണായക വിധി; പരീക്ഷയിൽ കൃത്രിമം നടത്തിയ പ്രതിക്ക് 3 വർഷം തടവും പിഴയും, കൂടുതൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു!
” അടുക്കള ബജറ്റ്” പടുകുഴിയിലേക്ക് ; കുഴിമന്തിയും ഷവർമയും മാത്രമല്ല, ഇനി മീൻകറി കൂട്ടിയുള്ള ചോറും കുറയ്ക്കാം ; പ്രോട്ടീൻ തരുന്ന മുട്ടയ്ക്കും ചിക്കനും അധികം കൊടുക്കേണ്ടത് എത്ര രൂപയെന്ന് കണ്ടോ?







