ചെന്നൈ :ഇന്ന് രാവിലെ കസ്റ്റഡിയിൽ എടുത്ത പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുമെന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നടപടി ചോദ്യം ചെയ്ത് ഡിഎംകെ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. കസ്റ്റഡിയിൽ ഉദയനിധിയെ ആവശ്യപ്പെടില്ലെന്നും കോടതിയിൽ സർക്കാരിന്റെ നിലപാട് എജി അറിയിച്ചു. കാവേരി വിഷയത്തിൽ ഡിഎംകെ തഞ്ചാവൂരിൽ നടത്തിയ പ്രതിഷേധത്തിനിടെ നടി തൃഷയെ മുഖ്യമന്ത്രി വിജയുമായി ചേർത്തുള്ള അശ്ലീല പരാമർശത്തിലാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി തഞ്ചാവൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


പേമാരിയിൽ മൂന്ന് സംസ്ഥാനങ്ങൾ ദുരിതത്തിൽ; കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡിൽ വ്യാപക നാശം മഴക്കെടുതിയിൽ 22 മരണം; രക്ഷാപ്രവർത്തനം ശക്തമാക്കി അധികൃതർ







