2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കേസ്. എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം .
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും, ദുരിതബാധിതരുമായി സംസാരിക്കും
ഇതുസംബന്ധിച്ച് വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹരജിയിലാണ് നിര്‍ദേശം. ഇനി സമയപരിധി നീട്ടിനല്‍കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.30 പ്രതികളാണുള്ളത്. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 16 പേര്‍ക്കെതിരേ 1500 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.
പല തവണ കേസ് വിവാദത്തിലായിരുന്നു. മുഖ്യപ്രതിയെ ഉള്‍പ്പെടെ പിടികൂടാത്തതില്‍ ആദ്യം വലിയ വിവാദമുയര്‍ന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകള്‍ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വര്‍ഷം കേസിന്റെ വിചാരണ നീണ്ടു പോയതിലടക്കം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
കാശ് കൊടുക്കേണ്ട, പക്ഷെ ജീവന്റെ കാര്യത്തിൽ ഉറപ്പില്ല! ‘പ്രിയദർശിനി’യിലെ സൗജന്യ യാത്ര ഇപ്പോൾ ശ്വാസമടക്കിപ്പിടിച്ച്









