തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ പേരിൽ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ജനങ്ങളെയും സ്വന്തം അണികളെയും ഒരുപോലെ വഞ്ചിക്കുകയാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു.
” ധാരണ പത്രം മരവിപ്പിക്കാൻ ആർജവം കാണിച്ചത് എൽഡിഎഫ് സർക്കാരാണ്. സംസ്ഥാനത്തിനുള്ള ഫണ്ടുകൾ തടയില്ലെന്ന് പാർലമെന്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്” എന്ന് ശിവൻകുട്ടി പറഞ്ഞു.
നിലവിൽ കേന്ദ്രത്തെ പ്രീതിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ നടത്തുന്നതെന്നും യുഡിഎഫ് കാണിക്കുന്ന തിടുക്കം ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിന് ഇതിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുസ്ലിം ലീഗിന്റെ അഭിപ്രായവും കോൺഗ്രസിന്റെ ദേശീയ നേതാക്കളുടെ നിലപാടും ഇക്കാര്യത്തിൽ അറിയാൻ ആഗ്രഹമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
മന്ത്രിയുടേത് വെറും ഉറപ്പോ, അതോ വിദ്യാർത്ഥികളോടുള്ള വെറുപ്പോ? ചാർജ് കൂട്ടിയ ബസുകളെ പൂട്ടാൻ എസ്എഫ്ഐ


ടാറ്റ കപ്പൽ നിർമാണ പദ്ധതിയിൽ ട്വിസ്റ്റ്? മുഖ്യമന്ത്രി പറഞ്ഞ പ്രഖ്യാപനത്തിന് എതിരെ ടാറ്റയുടെ വിശദീകരണം; കേരളത്തിലല്ല, ഒരിടത്തും കപ്പൽ കമ്പനി നിർമിക്കില്ലെന്ന് തുറന്നടിച്ച് ടാറ്റ!







