തിരുവനന്തപുരം : കേരളത്തിൽ കപ്പൽ നിർമാണ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂലൈ 15ന് ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. “ടാറ്റ കപ്പൽ നിർമാണത്തിൽ നിക്ഷേപിക്കാൻ സന്നദ്ധമാണ്, ഭൂമി ഞങ്ങൾ നൽകും” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഒരു മാസത്തിനകം സംസ്ഥാനത്തിന്റെ അനുമതി ലഭിച്ചേക്കുമെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ ഇപ്പോൾ, മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തിന് വിരുദ്ധമായി ടാറ്റ ഗ്രൂപ്പിൽനിന്ന് വിശദീകരണം എത്തിയതായി സൂചന. “കേരളത്തിൽ മാത്രമല്ല, രാജ്യത്ത് ഒരിടത്തും കപ്പൽ നിർമാണ കമ്പനി ആരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.” നേരത്തേ, മുഖ്യമന്ത്രിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ടപ്പോൾ ടാറ്റ സൺസ് വക്താവ് പ്രതികരിക്കാൻ വിസമ്മതിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
ശരിയാണെങ്കിൽ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് വിരുദ്ധമായ ഈ വിശദീകരണം സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാകും. മുഖ്യമന്ത്രി തന്നെയാണ് ഈ വിഷയത്തിൽ വിശദീകരണം നൽകേണ്ടത്. വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള “മിഷൻ സമുദ്ര” പദ്ധതിയുടെ ഭാഗമായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിലൊന്നായിരുന്നു ഇത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


സൗജന്യ പദ്ധതിയുടെ പേരിൽ വെട്ടിപ്പ് ആരോപണം, പുരുഷനെ സ്ത്രീയാക്കുമെന്ന വാഗ്ദാനവുമായി തട്ടിപ്പ്? പ്രിയദർശിനി ബസുകളിലും ക്രമക്കേട്;







