കൊച്ചി : പ്രിയദർശിനി ബസുകളിൽ വനിതാ യാത്രക്കാർക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സീറോ ടിക്കറ്റ് പുരുഷയാത്രക്കാർക്ക് നൽകി പണം തട്ടുന്നതായി പരാതി. പുരുഷൻമാരിൽനിന്ന് ഇടാക്കുന്ന പണം ജീവനക്കാർ എടുക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടതോടെ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു.
വനിതാ യാത്രക്കാർക്ക് ‘പ്രിയദർശിനി ഫ്രീ ട്രാവൽ’ (പിഎഫ്ടി) എന്ന ഓപ്ഷനിലൂടെയും പുരുഷ യാത്രക്കാർക്ക് ‘മെയിൽ’ എന്ന ഓപ്ഷനിലൂടെയുമാണ് ടിക്കറ്റ് നൽകുന്നത്. സീറോ വാല്യു ടിക്കറ്റിന്റെ നിരക്ക് മെഷീനിൽ രേഖപ്പെടുത്തും. ഇത് സർക്കാരിൽനിന്നു കെഎസ്ആർടിസിക്ക് നൽകാനുള്ള പണമായി വകയിരുത്തുകയാണ് ചെയ്യുന്നത്.
ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനവ്യാപകമായി നിരീക്ഷണം ശക്തമാക്കാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ വിജിലന്‍സ് വിഭാഗം പരിശോധന ഊര്‍ജിതമാക്കുമെന്നും സിഎംഡി അറിയിച്ചു.
വി.ഡി സതീശനും കോടീശ്വരൻ; 3,660 കോടി! രാജ്യത്തെ 31 മുഖ്യമന്ത്രിമാരുടെയും ആസ്തി കണക്ക് പുറത്ത്; ഒന്നാമത് ആരെന്നറിയാമോ?


ലോഡ് ഷെഡിങ്ങിന്റെ ദൈർഘ്യം കൂടുന്നു! “മുൻകൂട്ടി അറിയിക്കാത്തതെന്ത്?” കാരണം വിശദീകരിച്ച് കെഎസ്ഇബി, ഓക്സിജൻ മുടങ്ങി, ശ്വാസംമുട്ടി രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം!







