തിരുവനന്തപുരം: തലസ്ഥാനത്തെ തിരക്കേറിയ ചാല കമ്പോളത്തില്‍ കുടുംബത്തോടൊപ്പം സാധനങ്ങള്‍ വാങ്ങാനെത്തിയ ജയില്‍ ഉദ്യോഗസ്ഥന് നേരെ മുന്‍ തടവുകാരന്റെ വക ക്രൂരമായ മര്‍ദ്ദനം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായ പ്രിജിത്തിനാണ് മര്‍ദ്ദനമേറ്റത്. തടയാന്‍ ശ്രമിച്ച പ്രിജിത്തിന്റെ ഭാര്യയെയും പ്രതി കൈയേറ്റം ചെയ്തു. സെന്‍ട്രല്‍ ജയിലിലെ മുന്‍ തടവുകാരനായ ആഷിക്ക് ആണ് അക്രമം നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയോടൊപ്പം ചാലയില്‍ ഷോപ്പിംഗിനായി എത്തിയതായിരുന്നു പ്രിജിത്. ഈ സമയത്താണ് അടുത്തിടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ പ്രതിയായ ആഷിക്ക്

