EXCLUSIVE അമരവിളയിലെ സര്‍പ്രൈസ്: സാധാരണക്കാരനായി കാത്തു നിൽക്കുന്ന കനൽ !അഴിമതിക്കാര്‍ക്ക് പേടി സ്വപ്‌നമായി ഈ ഏകനായുള്ള വരവ്; എക്സൈസില്‍ ‘തൂഫാനായി’ ശ്രീറാം സാംബശിവ റാവു; പഴയ എന്‍ജിനീയറുടെ മിന്നലാക്രമണത്തില്‍ വിറച്ച് ചെക്പോസ്റ്റുകള്‍; ലഹരിമുക്തിയിലേക്ക് കേരളത്തെ നയിക്കാന്‍ അതിര്‍ത്തികള്‍ക്ക് ഐ.എ.എസ് കാവലാള്‍

അരുന്ധതി കൃഷ്ണൻ തിരുവനന്തപുരം: മിതഭാഷി, പക്വമായ പെരുമാറ്റം… എന്നാല്‍ ഭരണം കയ്യിലെടുക്കുമ്പോള്‍ അതൊരു അത്യുഗ്രന്‍ കൊടുങ്കാറ്റാണ്! സംസ്ഥാനത്ത് ലഹരിക്കടത്തിനെയും അഴിമതിയെയും തടയാന്‍ എക്സൈസ് വകുപ്പില്‍ പുതിയൊരു യുഗത്തിന് തുടക്കമായിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ നിന്ന് മാറി ഐ.എ.എസ് കേഡറിലേക്ക് എക്സൈസ് കമ്മീഷണര്‍ പദവി തിരിച്ചെത്തിയപ്പോള്‍, ആ കസേരയിലിരിക്കുന്നത് വിപ്ലവാത്മക മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ശ്രീറാം സാംബശിവ റാവു ഐ.എ.എസ് ആണ്. ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ അതിര്‍ത്തികളില്‍ കനക്കുമ്പോള്‍, അതിന് എക്സൈസിലൂടെ കനലായി കരുത്തുപകരാന്‍ തനിച്ചെത്തുന്ന ഈ