വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. കേസിലെ പ്രതികളായ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തന, സ്‌പെഷ്യലിസ്‌റ്റ് എജുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് ഉടൻ കോടതിയെ സമീപിക്കും. ജില്ലയ്ക്കകത്തും പുറത്തും സംഘത്തിന് കണ്ണികളുള്ളതിനാൽ വിശാലമായ അന്വേഷണസംഘംതന്നെ വേണമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്.കാവ്യ ആർക്കൊക്കെ പണം അയച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ആറുമാസമായി ഇവർ എം.ഡി.എം.എ. മാഫിയയ്ക്ക് വേണ്ടി അക്കൗണ്ട് വഴി പണം സ്വീകരിക്കാൻ
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഡിവൈഎസ്പി , സിഐ തലങ്ങളില്‍ അടിയന്തര പുനര്‍വിന്യാസത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി മാറ്റിയ ഉദ്യോഗസ്ഥരെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും തന്ത്രപ്രധാന തസ്തികകളില്‍ തുടരാന്‍ അനുവദിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ണ്ണായക ഇടപെടല്‍. രണ്ടു ദിവസത്തിനകം ഇതിനുള്ള സ്ഥലമാറ്റ പട്ടിക പുറത്തിറക്കാന്‍ പോലീസ് ആസ്ഥാനത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിവൈഎസ്പി സ്ഥലം മാറ്റ ലിസ്റ്റ് രണ്ട് ദിവസത്തിനുളളിലും സിഐ ലിസ്റ്റ് അടുത്തയാഴ്ചയും


