സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എൻ. പ്രശാന്തിന് സ്വതന്ത്ര ചുമതല, സുഹാസിന് അധിക ചുമതല

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകളും അധികച്ചുമതലകളും നൽകി സർക്കാർ ഉത്തരവിറക്കി. ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥ തലത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ ലക്ഷ്യമിട്ടുള്ള പുതിയ ഉത്തരവിലെ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്: പ്രധാന നിയമനങ്ങളും അധികച്ചുമതലകളും: എൻ. പ്രശാന്ത്: സ്പോർട്സ്, യുവജനകാര്യം, മ്യൂസിയം, മൃഗശാല, പുരാവസ്തു, ആർക്കൈവ്സ് വകുപ്പുകളുടെ സ്പെഷൽ സെക്രട്ടറിയായി സ്വതന്ത്ര ചുമതല നൽകി. മിൻഹാജ് ആലം: നിലവിൽ ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ്