പുതിയ സമിതി, പഴയ വിഷയങ്ങൾ; 101 നിർദേശങ്ങൾ നൽകിയ രാധാകൃഷ്ണൻ സമിതിയുടെ അതേ ചോദ്യങ്ങളുമായി നിലേകനി സമിതി; നീറ്റ് ഓൺലൈൻ ആകുമോ എന്നത് ഇനിയും അനിശ്ചിതം ; നീറ്റ് പരീക്ഷ ഇനിയും നീറ്റാകില്ലേ?

Nandan Nilekani exam reform committee NEET നിലേകനി സമിതി ചിത്രം

ന്യൂഡൽഹി : രാജ്യത്തെ മത്സര പരീക്ഷാ സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം രൂപീകരിച്ച ഉന്നതതല കർമസമിതിയുടെ പരിഗണനാ വിഷയങ്ങളിൽ ഭൂരിഭാഗവും 2 വർഷം മുൻപ് നിയോഗിച്ച സമിതി പരിശോധിച്ച കാര്യങ്ങൾ തന്നെയാണെന്ന് വ്യക്തമായി. 2024ലെ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിനു പിന്നാലെ പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനുള്ള പരിഷ്കാരങ്ങൾ നിർദേശിക്കാൻ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ 2024 ജൂണിൽ നിയോഗിച്ചിരുന്നു. 23 മുഴുവൻ ദിവസത്തെ യോഗങ്ങൾ നടത്തി,