നീറ്റ് വിവാദം കത്തിപ്പടർന്നപ്പോൾ രാജിവെക്കാൻ താൻ ആദ്യമേ തയ്യാർ ; ‘യുവാക്കളെ ചിലർ മനഃപൂർവം വഴിതെറ്റിച്ചു’; പ്രതിഷേധത്തിന് പിന്നിൽ നവീൻ പട്‌നായിക്കെന്ന് ആരോപണം!

നീറ്റ് വിവാദത്തിനിടെ രാജിവെക്കാൻ തയ്യാറായിരുന്നുവെന്ന് വെളിപ്പെടുത്തിയ ധർമേന്ദ്ര പ്രധാൻ; യുവാക്കളെ ചിലർ വഴിതെറ്റിച്ചെന്നും ആരോപണം

ഭുവനേശ്വർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ രാജ്യത്തെ യുവാക്കളെ ചിലർ മനഃപൂർവം തെറ്റിദ്ധരിപ്പിച്ചെന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ധർമേന്ദ്ര പ്രധാൻ. ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽ വിദ്യാർഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ താൻ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെന്നും പ്രധാൻ പറഞ്ഞു. മന്ത്രിസ്ഥാനം തനിക്ക് ഒരിക്കലും പ്രധാനപ്പെട്ടതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനിച്ച 20 കോടിയോളം കുട്ടികൾ

പുതിയ സമിതി, പഴയ വിഷയങ്ങൾ; 101 നിർദേശങ്ങൾ നൽകിയ രാധാകൃഷ്ണൻ സമിതിയുടെ അതേ ചോദ്യങ്ങളുമായി നിലേകനി സമിതി; നീറ്റ് ഓൺലൈൻ ആകുമോ എന്നത് ഇനിയും അനിശ്ചിതം ; നീറ്റ് പരീക്ഷ ഇനിയും നീറ്റാകില്ലേ?

Nandan Nilekani exam reform committee NEET നിലേകനി സമിതി ചിത്രം

ന്യൂഡൽഹി : രാജ്യത്തെ മത്സര പരീക്ഷാ സംവിധാനം അടിമുടി പരിഷ്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം രൂപീകരിച്ച ഉന്നതതല കർമസമിതിയുടെ പരിഗണനാ വിഷയങ്ങളിൽ ഭൂരിഭാഗവും 2 വർഷം മുൻപ് നിയോഗിച്ച സമിതി പരിശോധിച്ച കാര്യങ്ങൾ തന്നെയാണെന്ന് വ്യക്തമായി. 2024ലെ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിനു പിന്നാലെ പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനുള്ള പരിഷ്കാരങ്ങൾ നിർദേശിക്കാൻ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ 2024 ജൂണിൽ നിയോഗിച്ചിരുന്നു. 23 മുഴുവൻ ദിവസത്തെ യോഗങ്ങൾ നടത്തി,