പാലക്കാട്: ഇന്ന് കേരളം നെന്മാറ ഇരട്ടക്കൊലപാതക കേസിലെ വിധി കാത്തിരിക്കുകയായിരുന്നു. എന്നാൽ, വിധി പറയും മുന്നേ കേസിൽ ചെന്താമര കുറ്റക്കാരൻ എന്ന് തെളിഞ്ഞതായി കണ്ടത്തിയ തീരുമാനമാണ് കോടതി അറിയിച്ചത്. കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ, കൊല്ലപ്പെട്ട സുധാകരന്റെ പെൺമക്കളായ അഖിലയുടെയും അതുല്യയുടെയും വികാരനിർഭരമായ പ്രതികരണം വീണ്ടും ചർച്ചയാകുന്നു. കണ്ണീരോടെ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ച മക്കൾ, ചെന്താമരയെ തൂക്കിക്കൊല്ലുംവരെ തങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ലെന്നാണ് ആവർത്തിച്ചു പറഞ്ഞത്. പ്രതിയെ വെറുതെ ജയിലിലടച്ച് സംരക്ഷിക്കുന്നതിനു പകരം പരമാവധി ശിക്ഷ

