പാലക്കാട്: ഇന്ന് കേരളം നെന്മാറ ഇരട്ടക്കൊലപാതക കേസിലെ വിധി കാത്തിരിക്കുകയായിരുന്നു. എന്നാൽ, വിധി പറയും മുന്നേ കേസിൽ ചെന്താമര കുറ്റക്കാരൻ എന്ന് തെളിഞ്ഞതായി കണ്ടത്തിയ തീരുമാനമാണ് കോടതി അറിയിച്ചത്. കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ, കൊല്ലപ്പെട്ട സുധാകരന്റെ പെൺമക്കളായ അഖിലയുടെയും അതുല്യയുടെയും വികാരനിർഭരമായ പ്രതികരണം വീണ്ടും ചർച്ചയാകുന്നു. കണ്ണീരോടെ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ച മക്കൾ, ചെന്താമരയെ തൂക്കിക്കൊല്ലുംവരെ തങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ലെന്നാണ് ആവർത്തിച്ചു പറഞ്ഞത്.
പ്രതിയെ വെറുതെ ജയിലിലടച്ച് സംരക്ഷിക്കുന്നതിനു പകരം പരമാവധി ശിക്ഷ നൽകണമെന്നാണ് മക്കളുടെ നിലപാട്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ ചെന്താമര വീണ്ടും ഇതേ കുറ്റം ആവർത്തിക്കുമെന്ന ഭയമാണ് തങ്ങൾക്കുള്ളതെന്നും അവർ വ്യക്തമാക്കിയിരുന്നു. അമ്മ സജിതയെ കൊലപ്പെടുത്തിയ അതേ ഭാവഭേദമില്ലാതെയാണ് പിന്നീട് അച്ഛനെയും മുത്തശ്ശിയെയും ചെന്താമര വകവരുത്തിയതെന്നും മക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവത്തിന് മുൻപ് ചെന്താമരയ്‌ക്കെതിരെ പലതവണ പോലീസിൽ പരാതി നൽകിയിട്ടും വേണ്ടത്ര നടപടി ഉണ്ടായില്ലെന്ന ആരോപണവും മക്കൾ ഉന്നയിച്ചിരുന്നു. ഭീഷണിയെക്കുറിച്ച് അറിയിച്ചിട്ടും പ്രതിയെ വിളിച്ചുവരുത്തി വിട്ടയക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും, തങ്ങളുടെ കണ്ണീരിന് ആരും വിലകൽപ്പിച്ചില്ലെന്നും അഖില നേരത്തെ വേദനയോടെ പ്രതികരിച്ചിരുന്നു.
സജിത വധക്കേസിൽ 2025 ഒക്ടോബർ 18ന് ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് 2025 ജനുവരി 27ന് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഒന്നര വർഷത്തിനു ശേഷമാണ് ഇരട്ടക്കൊലപാതക കേസിലും ഇന്ന് കോടതിയുടെ ഉറപ്പ് വന്നത്. ശിക്ഷയുടെ അന്തിമ വിവരം കോടതി ഈ മാസം 15 ആയിരിക്കും പ്രഖ്യാപിക്കുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


മഞ്ഞക്കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ്; ഓഗസ്റ്റ് 10 മുതൽ, കിറ്റിൽ 16 ഇനം സാധനങ്ങൾ, ഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ







