തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തെയും കവടിയാർ കൊട്ടാരത്തെയും കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ പോലീസ് കേസെടുത്തു. പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി നൽകിയ പരാതിയിലാണ് ‘Veera Padmanabha Goutham’ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ ഉടമയ്‌ക്കെതിരെ പേരൂർക്കട പോലീസ് കേസെടുത്തത്.. പരാതിക്കാരിയുടെയും കുടുംബത്തിന്റെയും അന്തസിനെ ഹനിക്കണമെന്ന കരുതലോടെയും ഉദ്ദേശത്തോടും കൂടി പ്രതി ആവർത്തിച്ച് വ്യാജപ്രചാരണങ്ങൾ നടത്തിയെന്നാണ് കേസ്. ഫെയ്‌സ്ബുക്ക് വഴി പിന്തുടർന്ന് പരാതിക്കാരിയെയും തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രത്തെയും വളച്ചൊടിക്കുന്ന വിധത്തിലും

