കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനുമെതിരെ വ്യാജപ്രചാരണം; പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായിയുടെ പരാതിയിൽ കേസ്; അന്വേഷണം ശക്തമാക്കി സൈബര്‍ പോലീസ്, അപകീര്‍ത്തി പ്രചാരണം നടത്തിയവര്‍ കുടുങ്ങും

തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തെയും കവടിയാർ കൊട്ടാരത്തെയും കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ പോലീസ് കേസെടുത്തു. പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി നൽകിയ പരാതിയിലാണ് ‘Veera Padmanabha Goutham’ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ ഉടമയ്‌ക്കെതിരെ പേരൂർക്കട പോലീസ് കേസെടുത്തത്..

പരാതിക്കാരിയുടെയും കുടുംബത്തിന്റെയും അന്തസിനെ ഹനിക്കണമെന്ന കരുതലോടെയും ഉദ്ദേശത്തോടും കൂടി പ്രതി ആവർത്തിച്ച് വ്യാജപ്രചാരണങ്ങൾ നടത്തിയെന്നാണ് കേസ്. ഫെയ്‌സ്ബുക്ക് വഴി പിന്തുടർന്ന് പരാതിക്കാരിയെയും തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രത്തെയും വളച്ചൊടിക്കുന്ന വിധത്തിലും അപകീർത്തിപ്പെടുത്തുന്ന രീതിയിലുമുള്ള പോസ്റ്റുകൾ ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു.

2026 ജൂലൈ 3-നാണ് കേസിനാസ്പദമായ തെറ്റായ വാർത്തയും അപകീർത്തികരമായ പരാമർശങ്ങളും ഈ പ്രൊഫൈലിൽ പ്രസിദ്ധീകരിച്ചത്. തിരുവിതാംകൂർ രാജകുടുംബത്തെയും കവടിയാർ കൊട്ടാരത്തെയും ലക്ഷ്യമിട്ട് നടത്തിയ ഈ അധിക്ഷേപ പ്രചാരണത്തിൽ പോലീസിന്റെ സൈബർ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.