തിരുവനന്തപുരം: സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമേകി റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയായി വര്‍ധിപ്പിച്ച് ധനകാര്യവകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കി. റബ്ബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം താങ്ങുവില 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോൾ സർക്കാർ ഉത്തരവിലൂടെ നടപ്പിലാക്കിയിരിക്കുന്നത്. ഉത്പാദന ചെലവ് കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ റബ്ബറിന്റെ താങ്ങുവില അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും റബ്ബര്‍ ഉത്പാദക സംഘങ്ങളും ജനപ്രതിനിധികളും സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കർഷകരുടെ ഈ ആവശ്യങ്ങൾ പരിഗണിച്ചാണ്

