തിരുവനന്തപുരം: സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമേകി റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയായി വര്‍ധിപ്പിച്ച് ധനകാര്യവകുപ്പ് ഔദ്യോഗികമായി ഉത്തരവിറക്കി. റബ്ബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം താങ്ങുവില 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോൾ സർക്കാർ ഉത്തരവിലൂടെ നടപ്പിലാക്കിയിരിക്കുന്നത്.
ഉത്പാദന ചെലവ് കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ റബ്ബറിന്റെ താങ്ങുവില അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും റബ്ബര്‍ ഉത്പാദക സംഘങ്ങളും ജനപ്രതിനിധികളും സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കർഷകരുടെ ഈ ആവശ്യങ്ങൾ പരിഗണിച്ചാണ് താങ്ങുവില കിലോഗ്രാമിന് 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചത്.
2026 ജൂലൈ 3 മുതലുള്ള ബില്ലുകൾക്ക് ആനുകൂല്യം ധനകാര്യവകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, 2026 ജൂലൈ മൂന്ന് മുതലുള്ള റബ്ബർ വ്യാപാര ബില്ലുകള്‍ക്ക് പുതുക്കിയ താങ്ങുവിലയായ 250 രൂപയുടെ ആനുകൂല്യം ബാധകമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന റബ്ബർ കർഷകർക്ക് വലിയ രീതിയിൽ തുണയാകും.
സൗജന്യ പദ്ധതിയുടെ പേരിൽ വെട്ടിപ്പ് ആരോപണം, പുരുഷനെ സ്ത്രീയാക്കുമെന്ന വാഗ്ദാനവുമായി തട്ടിപ്പ്? പ്രിയദർശിനി ബസുകളിലും ക്രമക്കേട്;


ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി







