ജയിലിൽ കിടന്ന് സത്യപ്രതിജ്ഞ, ഇപ്പോൾ 6 മാസം അവധിയും; ഇത് സുഗതനെ രക്ഷിക്കാനുള്ള ബിജെപി കുതന്ത്രമോ? ; മേയർ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സിപിഎം കോടതിയിൽ!

Thiruvananthapuram Corporation Sugathan leave mayor election CPM petition തിരുവനന്തപുരം കോർപ്പറേഷൻ ചിത്രം

തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി സിപിഎം രംഗത്ത്. വിഷയത്തിൽ പാർലമെന്ററി പാർട്ടി ലീഡർ എസ്.പി ദീപക് ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരാണ് മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ വാദം. അധികാരമില്ലാത്ത ബിജെപി കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനും 20 ബിജെപി കൗൺസിലർമാർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു; മൂന്നാഴ്‌ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. ദൈവനാമത്തിൽ വീണ്ടും