തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി സിപിഎം രംഗത്ത്. വിഷയത്തിൽ പാർലമെന്ററി പാർട്ടി ലീഡർ എസ്.പി ദീപക് ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരാണ് മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ വാദം. അധികാരമില്ലാത്ത ബിജെപി കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനും 20 ബിജെപി കൗൺസിലർമാർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു; മൂന്നാഴ്‌ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. ദൈവനാമത്തിൽ വീണ്ടും
തൃശൂര്‍: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചുതന്നെ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സുഗതനെ ജയിലിന് പുറത്തേക്ക് വിടുന്നതിനെ സർക്കാർ ശക്തമായി എതിർത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ബദൽ പരിഹാരവുമായി കോടതി മുന്നോട്ടുവന്നത്. ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തിൽ വിലക്കില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. സത്യപ്രതിജ്ഞയ്ക്ക് ജയിലിൽ ആവശ്യമായ സൗകര്യമൊരുക്കാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ജയിലിൽനിന്ന് പുറത്തിറങ്ങി കോർപറേഷനിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുഗതൻ ഹൈക്കോടതിയെ


