അമേരിക്കന്‍ മണ്ണിലെ ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങളിലേക്ക് മോഹന്‍ലാല്‍; സെമിയും ഫൈനലും കാണാന്‍ സൂപ്പര്‍താരവും സംഘവും പറക്കുന്നു

എസ്.നിരഞ്ജന്‍ കൊച്ചി: ലോകം ഇനി കാനഡയും മെക്‌സിക്കോയും ഒപ്പം അമേരിക്കയും ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശക്കരച്ചിലിലേക്ക് അമരുമ്പോള്‍, ഗാലറിയിലെ മലയാളി സാന്നിധ്യമായി മാറാന്‍ സൂപ്പര്‍താരം മോഹന്‍ലാലും. ലോകകപ്പിന്റെ ഏറ്റവും വാശിയേറിയ അവസാനഘട്ട പോരാട്ടങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ മോഹന്‍ലാലും സുഹൃത്തുക്കളും അമേരിക്കയിലേക്ക് തിരിക്കുന്നു. ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിലിരുന്ന് ആസ്വദിക്കാനാണ് താരരാജാവിന്റെയും സംഘത്തിന്റെയും യാത്ര. വ്യവസായ-മാധ്യമ രംഗത്തെ പ്രമുഖരായ അടുത്ത സുഹൃത്തുക്കളും മോഹന്‍ലാലിനൊപ്പമുണ്ട്. ദേവി ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയും പ്രമുഖ വ്യവസായിയുമായ