ഹൈദരാബാദ്: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.എസ്.പി) സങ്കീറെഡ്ഡി ഭീം റെഡ്ഡിയെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഏകദേശം 300 കോടി രൂപയുടെ അനധികൃത സ്വത്ത് ഇയാൾ സമ്പാദിച്ചതായാണ് എ.സി.ബിയുടെ കണ്ടെത്തൽ. ഹൈദരാബാദിലെ പോലീസ് കമ്പ്യൂട്ടർ സർവീസസിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാളെ തിങ്കളാഴ്ച രാത്രിയോടെയാണ് അധികൃതർ കസ്റ്റഡിയിലെടുത്തത്.
ജൂലൈ രണ്ടിന് ഭീം. റെഡ്ഢിയുടെ ഔദ്യോഗിക വസതിയിലും ബന്ധുക്കൾ, സുഹൃത്തുക്കൾ, ബെനാമികൾ എന്നിവരുടെ വീടുകളിലുമടക്കം ഒരേസമയം 16 കേന്ദ്രങ്ങളിൽ എ.സി.ബി സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. ഇയാളുടെ സർവീസ് കാലയളവിൽ അഴിമതിയിലൂടെയും മറ്റ് നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെയും വൻതോതിൽ സ്വത്ത് ശേഖരിച്ചതായി ഈ റെയ്ഡുകളിലാണ് വ്യക്തമായത്.
അന്വേഷണത്തിൽ ഏറ്റവും നിർണ്ണായക വഴിത്തിരിവായത് ഇയാളുടെ സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു ഡയറിയാണ്. തീർത്ഥാടനത്തിന് പോകുന്നതിന് മുൻപ് എഴുതിയ ഈ ഡയറിയിൽ തന്റെ സ്വത്തുക്കൾ, വിവിധ നിക്ഷേപങ്ങൾ, കടബാധ്യതകൾ, ബെനാമികളുടെ പേരുകൾ എന്നിവ റെഡ്ഢി കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഈ രേഖകളാണ് പല സ്വത്തു ഇടപാടുകളെക്കുറിച്ചും കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചും എ.സി.ബിക്ക് കൃത്യമായ തെളിവുകൾ നൽകിയത്.


“അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ”….; ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് മൂന്നാണ്ട്; പുതുപ്പള്ളിയിൽ ഇന്ന് പ്രാർഥനയും അനുസ്മരണവും, ഉദ്ഘാടനത്തിന് കെസി വേണുഗോപാൽ!
പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ മുരളീധരൻ ഉൾപ്പെടെ പല പ്രമുഖർക്കും സഭയിലെത്താൻ കഴിയുമായിരുന്നില്ലെന്ന് പ്രതികരണം ; സഹായവും രാഷ്ട്രീയവും ഒരേ കണ്ണിലൂടെ കാണേണ്ടതില്ല !







