മഴ വില്ലനായി; നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ് മറ്റ് വാഹനങ്ങളിലിടിച്ച് അപകടം

കണ്ണൂർ: മമ്പറത്ത് മഴയേത്തുടർന്ന് വഴുക്കലുണ്ടായ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ് വട്ടംകറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മമ്പറം പവർലൂംമൊട്ടയിലാണ് സംഭവം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും നാല് ബൈക്കുകളിലും ബസ് ഇടിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.

കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് മഴയിൽ നിയന്ത്രണം നഷ്ടമായി ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത്. തിരക്കേറിയ റോഡിൽ ബസ് പൂർണമായും കറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞുനിന്നത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കി.

വലിയൊരു അപകടം നടന്നിട്ടും ആർക്കും പരിക്കേൽക്കാതെ വൻ ദുരന്തം ഒഴിവായത് വലിയ ആശ്വാസമായി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.