പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ സിപിഎമ്മിനെതിരെയും പിണറായി വിജയനെതിരെയും രൂക്ഷവിമർശനം. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം സിപിഎമ്മിന്റെ നിലപാടുകളാണെന്നും പിണറായി വിജയന്റെ പല പരാമർശങ്ങളും ജനങ്ങൾക്കിടയിൽ ദോഷകരമായി ബാധിച്ചുവെന്നും ചർച്ചയിൽ ആക്ഷേപമുയർന്നു. നേതാക്കളുടെ ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യുഡിഎഫ് യുവാക്കൾക്ക് നൽകുന്ന പ്രാതിനിധ്യം പോലും എൽഡിഎഫിൽ ലഭിക്കുന്നില്ലെന്നും പ്രതിനിധികൾ വ്യക്തമാക്കി .
മട്ടന്നൂരിൽ വി.കെ. സനോജിന്റെ ഭൂരിപക്ഷം കുറഞ്ഞത് നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാവായ സുരേഷ് ബാബുവിനെപ്പോലെയുള്ളവർ ഡിവൈഎഫ്ഐയെ സ്വന്തം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണെന്നും ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും അഭിപ്രായപ്രകടനം ഉണ്ട് .
ഡിവൈഎഫ്ഐ സിപിഎമ്മിന്റെ ഒരു ‘ബി-ടീം’ മാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന ഗുരുതരമായ ആരോപണവും ചർച്ചയിൽ ഉയർന്നുവന്നു. സ്വതന്ത്രമായ നിലപാടുകളോ പ്രവർത്തനങ്ങളോ ഇല്ലാതെ സംഘടനയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ നിർജീവമായിരിക്കുകയാണ്. രാഷ്ട്രീയമായ പോരാട്ടങ്ങൾക്കു പകരം സേവന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്ന രീതി ഡിവൈഎഫ്ഐയുടെ സ്വാഭാവികമായ കരുത്തിന് തിരിച്ചടിയായെന്നും ചർച്ചയിൽ ഉന്നയിക്കുന്നു .
കുടുംബ ബജറ്റ് താളം തെറ്റാൻ സാധ്യത, ചിക്കൻ വില കുതിച്ചുയരുന്നു


ഇന്ന് കേരളം ഉണർന്നത് മഴയിൽ വിറങ്ങലിച്ച് ; 2018 ആവർത്തിക്കുമോ? മഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ഇതൊക്കെ!







